ട്രംപിന്റെ ഭീഷണിക്ക് പുല്ലുവില, ഇന്ത്യയുടെ നിലപാടിൽ സംതൃപ്തിയെന്ന് പോളണ്ട്, യൂറോപ്പിൽ നയതന്ത്ര വിജയം
റഷ്യൻ എണ്ണ ഇറക്കുമതിയുടെ പേരിൽ ഇന്ത്യക്കെതിരെ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് തിരിയുമ്പോൾ, ഭാരതത്തിന് പിന്തുണയുമായി യൂറോപ്യൻ കരുത്ത്.
ഇന്ത്യയുടെ പരമാധികാരത്തെയും സാമ്പത്തിക താൽപ്പര്യങ്ങളെയും ചോദ്യം ചെയ്യുന്ന തരത്തിൽ അമേരിക്കൻ ഭരണകൂടം കടുത്ത നിലപാടുകൾ സ്വീകരിക്കുന്ന സാഹചര്യത്തിലാണ് ജയശങ്കറിന്റെ യൂറോപ്യൻ സന്ദർശനം നിർണ്ണായകമാകുന്നത്.
റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നവർക്കെതിരെ ‘പണിഷ്മെന്റ് ടാക്സ്’ ഏർപ്പെടുത്താനുള്ള ബില്ലിന് ട്രംപ് പച്ചക്കൊടി കാട്ടിയത് ആഗോള വിപണിയിൽ വലിയ ചർച്ചയായിരുന്നു. എന്നാൽ, ഇതിനെ ഭയപ്പെടാതെ സ്വന്തം താൽപ്പര്യങ്ങൾ സംരക്ഷിക്കുമെന്ന ഉറച്ച നിലപാടിലാണ് ഇന്ത്യ.
പാരിസിൽ നടന്ന വൈമർ ട്രയാംഗിൾ ചർച്ചകളിൽ വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ പങ്കെടുത്തതിന് പിന്നാലെ, പോളണ്ട് ഇന്ത്യക്ക് പരസ്യ പിന്തുണയുമായി രംഗത്തെത്തി. റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കുമേൽ 500 ശതമാനം വരെ നികുതി ചുമത്തുമെന്ന ട്രംപിന്റെ ഭീഷണിക്കിടെയാണ് പോളണ്ടിന്റെ ഈ നീക്കം.







.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.