കൊൽക്കത്ത ;ബംഗാളിൽ നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ നടക്കുന്ന തീവ്ര വോട്ടർ പട്ടിക പരിഷ്കരണത്തിന് (എസ്ഐആർ) എതിരെ മുഖ്യമന്ത്രി മമത ബാനർജി.
വോട്ടർ പട്ടികയിൽ നിന്നും പേരുകൾ നീക്കം ചെയ്താൽ അടുക്കള ഉപകരണങ്ങൾ കരുതി തയാറായിരിക്കണമെന്ന് സംസ്ഥാനത്തെ സ്ത്രീകളോട് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. ബംഗാളിലെ കൃഷ്ണനഗറിൽ നടന്ന പൊതുസമ്മേളനത്തിനിടെ ആയിരുന്നു മമതയുടെ പരാമർശം. ‘‘എസ്ഐആറിന്റെ പേരിൽ നിങ്ങൾ അമ്മമാരുടെയും സഹോദരിമാരുടെയും അവകാശങ്ങൾ കവർന്നെടുക്കുമോ ? തിരഞ്ഞെടുപ്പ് സമയത്ത് അവർ ഡൽഹിയിൽ നിന്ന് പൊലീസിനെ കൊണ്ടുവന്ന് അമ്മമാരെയും സഹോദരിമാരെയും ഭീഷണിപ്പെടുത്തും.അമ്മമാരേ, സഹോദരിമാരേ, നിങ്ങളുടെ പേരുകൾ വെട്ടിക്കളഞ്ഞാൽ, നിങ്ങൾ ഉപകരണങ്ങൾ എടുത്ത് തയാറായിരിക്കണം. പാചകം ചെയ്യുമ്പോൾ നിങ്ങൾ ഉപയോഗിക്കുന്ന ഉപകരണങ്ങൾ. നിങ്ങൾക്ക് ശക്തിയുണ്ട്. നിങ്ങളുടെ പേരുകൾ വെട്ടിക്കളഞ്ഞാൽ നിങ്ങൾ അത് പാസാക്കാൻ അനുവദിക്കില്ല, അല്ലേ? സ്ത്രീകൾ മുന്നിൽ നിന്ന് പോരാടും, പുരുഷന്മാർ അവരുടെ പിന്നിലായിരിക്കും’’ – മമതാ ബാനർജി പറഞ്ഞു.സ്ത്രീകളോ ബിജെപിയോ ആരാണ് കൂടുതൽ ശക്തരെന്ന് കാണാൻ ആഗ്രഹിക്കുന്നുവെന്നും മമത പറഞ്ഞു. ‘താൻ വർഗീയതയിൽ വിശ്വസിക്കുന്നില്ല. മതേതരത്വത്തിലാണ് വിശ്വസിക്കുന്നത്. തിരഞ്ഞെടുപ്പ് വരുമ്പോഴെല്ലാം, ബിജെപി പണം ഉപയോഗിച്ച് ആളുകളെ ഭിന്നിപ്പിക്കാൻ ശ്രമിക്കുമെന്നും മമത പറഞ്ഞു.തീവ്ര വോട്ടർ പട്ടിക പരിഷ്കരണത്തിന് (എസ്ഐആർ) എതിരെ മുഖ്യമന്ത്രി മമത ബാനർജി
0
വ്യാഴാഴ്ച, ഡിസംബർ 11, 2025








.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.