കോട്ടയത്ത് വൻ കഞ്ചാവ് വേട്ട, ഏഴ് കിലോ കഞ്ചാവുമായി മണിമല സ്വദേശി പിടിയിൽ.

കോട്ടയം;കോട്ടയത്ത് വൻ കഞ്ചാവ് വേട്ട.ഏഴ് കിലോ കഞ്ചാവുമായി കോട്ടയം റെയിൽവേ സ്റ്റേഷന് സമീപത്ത് നിന്നും മണിമല സ്വദേശിയെ പിടികൂടി.

മുമ്പും നിരവധി കഞ്ചാവ് കേസുകളിൽ പ്രതിയായ  മണിമല കോത്തലപ്പടി നേര്യന്തറയിൽ പയസ് ജേക്കബ് (50) ആണ് അറസ്റ്റിലായത്. ഒറീസയിൽ നിന്നും ട്രെയിൻ മാർഗ്ഗം കോട്ടയം റെയിൽവേ സ്റ്റേഷനിൽ ഇറങ്ങിയ ശേഷമാണ് ഇയാളെ പിടികൂടിയത്.

കോട്ടയം ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നർക്കോട്ടിക് സെൽ ഡിവൈഎസ്പി, എസ്പിയുടെ നേതൃത്വത്തിലുള്ള ഡാൻസാഫ് ടീം, കോട്ടയം ഈസ്റ്റ് പോലീസ് സ്റ്റേഷൻ എന്നിവർ ചേർന്നാണ് ആസൂത്രിതമായി കഞ്ചാവുമായി ജേക്കബിനെ പിടി കൂടിയത്.

ഇതര സംസ്ഥാനങ്ങളിൽ നിന്നും സ്ഥിരമായി കഞ്ചാവ് വൻതോതിൽ കടത്തിക്കൊണ്ട് വന്ന് മണിമലയിലും സമീപ പ്രദേശങ്ങളിലും ചില്ലറ വിൽപ്പന നടത്തുന്ന ഇയാൾ നിരവധി അടിപിടി കേസുകളിലും പ്രതിയാണ്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !