പാലായിലെ പ്രമുഖ മൊബൈൽ ഷോപ്പിൽ മോഷണം നടത്തി കടന്നുകളഞ്ഞ (25) കാരൻ പോലീസിന്റെ പിടിയിൽ

കോട്ടയം;പാലായിലെ പ്രമുഖ മൊബൈൽ ഷോപ്പിൽ നിന്നും പത്തിലധികം മൊബൈൽ ഫോണുകൾ മോഷ്ടിച്ച കേസിലെ പ്രതി ഇടുക്കി കാന്തിപ്പാറ സ്വദേശി ഒറ്റപ്ലാക്കൽ വീട്ടിൽ അനന്തു ബാബു (25) നെയാണ് പാലാ പോലീസ് പിടികൂടിയത്.

കഴിഞ്ഞ മാസം പതിമൂന്നാം തിയതിയാണ് കേസിനാസ്പദമായ സംഭവം മൊബൈൽ ഷോപ്പിനടുത്തുള്ള ഹാർഡ് വേർഷോപ്പിൽ നിന്ന് ആക്സളോബ്ലേഡ് വാങ്ങിയ പ്രതി രാത്രിയിലെ തിരക്കൊഴിഞ്ഞപ്പോൾ മൊബൈൽ ഷോപ്പിന്റെ താഴ് അറുത്ത് അകത്തു കടക്കുകയായിരുന്നു,

തുടർന്ന് വില്പനയ്ക്കായി സൂക്ഷിച്ചിരുന്ന പതിമൂന്നോളം മൊബൈൽ ഫോണുകളുമായി കടന്നുകളഞ്ഞ പ്രതിയെ ശാസ്ത്രീയമായ അന്വേഷണത്തിലൂടെ പാലാ സബ് ഇൻസ്‌പെക്ടർ ദിലീപ് കുമാർ കെ.യുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം പിടികൂടുകയായിരുന്നു..

പാലാ കൊട്ടാരമറ്റം ഭാഗത്തുള്ള മീൻ കടയിലും കട്ടക്കയം റൂട്ടിലുള്ള കടയിലും പ്രതി ഏറെ നാൾ ജോലി ചെയ്തിരുന്നതായും അന്വേഷണത്തിൽ വ്യെക്തമായി,മറ്റ് നടപടി ക്രമങ്ങൾക്ക് ശേഷം പ്രതിയെ മജിസ്‌ട്രേറ്റിനു മുൻപിൽ ഹാജരാക്കും,സബ് ഇൻസ്‌പെക്ടർ ദിലീപ് കുമാർ കെ.യുടെ നേതൃത്വത്തിൽ എസ് ഐ.ജയപ്രകാശ്, എ എസ് ഐ മാരായ ജിനു, ജോബി,ജോസഫ്,ചിത്രാംബിക എന്നിവരടങ്ങിയ സംഘമാണ് മോഷ്ടാവിനെ പിടികൂടിയത്..

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !