ലക്ഷദ്വീപിലെ അഗത്തിയിൽനിന്ന് കൊച്ചിയിലേക്കുള്ള വിമാനം റദ്ദാക്കിയതോടെ യാത്രക്കാർ കുടുങ്ങിയത് 24 മണിക്കൂർ

കൊച്ചി; ലക്ഷദ്വീപിലെ അഗത്തിയിൽനിന്ന് കൊച്ചിയിലേക്കുള്ള വിമാനം റദ്ദാക്കിയതോടെ 39 യാത്രക്കാർ കുടുങ്ങി. അലയൻസ് വിമാനക്കമ്പനിയുടെ വിമാനമാണ് റദ്ദാക്കിയത്.

24 മണിക്കൂർ പിന്നിട്ടിട്ടും പകരം സംവിധാനം ഒരുക്കാൻ കമ്പനി തയാറായില്ലെന്ന് യാത്രക്കാർ ആരോപിച്ചു. 4 കുട്ടികളും 10 വയോധികരും കൂട്ടത്തിലുണ്ട്. കൊച്ചിയിൽനിന്ന് അഗത്തിയിലെത്തിയ ശേഷം തിരികെ കൊച്ചിയിലേക്കാണ് വിമാനം ഷെഡ്യൂൾ ചെയ്തിരുന്നത്. ഇന്നലെ രാവിലെ 10.15ന് അഗത്തിയിൽനിന്ന് പുറപ്പെടേണ്ടതായിരുന്നു.
കൊച്ചിയിൽനിന്ന് അഗത്തിയിലേക്ക് പുറപ്പെട്ട ഉടനെ സാങ്കേതിക തകരാർ ഉണ്ടാകുകയായിരുന്നു. വിമാനം കൊച്ചിയിൽ തിരിച്ചിറക്കി. ഉച്ചയ്ക്കാണ് വിമാനം റദ്ദാക്കിയ കാര്യം യാത്രക്കാരെ അറിയിച്ചത്. ഭക്ഷണമോ വെള്ളമോ ലഭിക്കാതെ യാത്രക്കാർ വലഞ്ഞു. താമസ സൗകര്യവും നൽകിയില്ല. യാത്രക്കാർ സ്വന്തം നിലയിലാണ് താമസിച്ചത്.‘‘ഇന്നലെയാണ് വിമാനം റദ്ദാക്കിയത്.

 ഇന്ന് ഉച്ചയ്ക്ക് 1.40ന് കൊച്ചിയിൽനിന്ന് പകരം വിമാനം പുറപ്പെടുമെന്നാണ് കമ്പനി പറയുന്നത്. അക്കാര്യത്തിലും ഉറപ്പില്ല. വിമാനക്കമ്പനി ഒരു സഹായവും ചെയ്തില്ല. 4 മണിക്ക് വിമാനത്താവളം അടയ്ക്കണം എന്നു പറഞ്ഞ് അവർ വിമാനത്താവളത്തിൽനിന്ന് ഇന്നലെ ഇറക്കിവിട്ടു’’– യാത്രക്കാരിൽ ഒരാളായ ജ്യോതിഷ് ജോൺ പറഞ്ഞു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !