മുനമ്പത്തേത് വഖഫ് ഭൂമിയല്ലെന്ന ഹൈക്കോടതി ഉത്തരവു സുപ്രീം കോടതി സ്റ്റേ ചെയ്തു

ന്യൂഡൽഹി ;മുനമ്പത്തേത് വഖഫ് ഭൂമിയല്ലെന്ന ഹൈക്കോടതി ഉത്തരവു സുപ്രീം കോടതി സ്റ്റേ ചെയ്തു.

മുനമ്പം ഭൂമിയുടെ കാര്യത്തിൽ തൽസ്ഥിതി തുടരാനും ജഡ്ജിമാരായ മനോജ് മിശ്ര, ഉജ്വൽ ഭുയാൻ എന്നിവരുടെ ബെഞ്ച് നിർദേശിച്ചു. അതേസമയം, മുനമ്പം വിഷയത്തിൽ ശുപാർശകൾ സമർപ്പിക്കാനായി ജസ്റ്റിസ് സി.എൻ. രാമചന്ദ്രൻ നായരെ നിയമിച്ച സംസ്ഥാന സർക്കാരിന്റെ നടപടി ശരിവച്ച ഹൈക്കോടതി നടപടിയുടെ കാര്യത്തിൽ സ്റ്റേ ബാധകമല്ലെന്നും വ്യക്തത നൽകി.
അധികാരപരിധി മറികടന്നാണ് ഹൈക്കോടതി വിഷയം പരിഗണിച്ചതെന്ന നിരീക്ഷണവും വാദത്തിനിടെ ബെഞ്ചിൽ നിന്നുണ്ടായി. മുനമ്പത്തേത് വഖഫ് ഭൂമിയല്ലെന്ന ഹൈക്കോടതി ഉത്തരവിനെതിരെ സംസ്ഥാന സർക്കാരായിരുന്നു അപ്പീൽ നൽകേണ്ടിയിരുന്നതെന്നും ബെഞ്ച് വാക്കാൽ നിരീക്ഷിച്ചു. 

ഹൈക്കോടതി ഉത്തരവിനെതിരെ കേരള വഖഫ് സംരക്ഷണ വേദി നൽകിയ ഹർ‌ജിയാണ് ബെഞ്ച് പരിഗണിച്ചത്. മുനമ്പത്തെ ഭൂമി വഖഫ് അല്ലെന്നു പ്രഖ്യാപിക്കാൻ കേരള ഹൈക്കോടതിക്ക് അധികാരമില്ലെന്നായിരുന്നു ഹർജിക്കാരുടെ വാദം. ഹർജി പൊതുതാൽപര്യഹർജിയാണിതെന്നും ഹർജി നൽകിയവരെ നേരിട്ടുള്ള കക്ഷികളെല്ലെന്നും സർ‍ക്കാർ വാദിച്ചു.

ഹ്രസ്വമായി വാദം കേട്ട കോടതി മറുപടിക്കായി എതിർകക്ഷികൾക്കു നോട്ടിസയച്ചു. 6 ആഴ്ചയ്ക്കുള്ളിൽ മറുപടി നൽകാനും നിർദേശിച്ചു. ഹർജി ജനുവരി 27നു പരിഗണിക്കും.  

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !