തിരുവനന്തപുരം; കോർപറേഷൻ ബിജെപി പിടിച്ചതിനു പിന്നാലെ ജനങ്ങൾക്കൊപ്പമുള്ള ചിത്രം വാട്സാപ് സ്റ്റാറ്റസാക്കി മേയർ ആര്യാ രാജേന്ദ്രൻ.
ഒരിഞ്ചുപോലും പിന്നോട്ടില്ലെന്നായിരുന്നു ഫോട്ടോയുടെ അടിക്കുറിപ്പ്. തിരഞ്ഞെടുപ്പ് തോൽവിക്കു പിന്നാലെ ആര്യയ്ക്കെതിരെ പാർട്ടിയിൽ വിമർശനം ഉയർന്നിരുന്നു.ആര്യാ രാജേന്ദ്രനെ രൂക്ഷമായി വിമർശിച്ച്, ആരോഗ്യസ്ഥിരം സമിതി അധ്യക്ഷയും സിപിഎം നേതാവ് വഞ്ചിയൂർ ബാബുവിന്റെ മകളുമായ ഗായത്രി ബാബു സമൂഹ മാധ്യമത്തിൽ പോസ്റ്റിട്ടിരുന്നു. വിവാദമായതോടെ പോസ്റ്റ് പിൻവലിച്ചു.‘പാർട്ടിയെക്കാൾ വലുതാണെന്ന ഭാവവും, അധികാരപരമായി തന്നെക്കാൾ താഴ്ന്നവരോടുള്ള പുച്ഛവും, അധികാരപരമായി മുകളിലുള്ളവരെ കാണുമ്പോൾ മാത്രമുള്ള അതിവിനയവു’മാണു മേയർക്കുള്ളതെന്ന്, ആര്യയുടെ പേരെടുത്തു പറയാതെയായിരുന്നു വിമർശനം.തുടർച്ചയായി 4 പതിറ്റാണ്ടു ഭരിച്ച ഇടതു മുന്നണിയെ വേരോടെ പിഴുതാണ് തിരുവനന്തപുരം കോർപറേഷനിൽ ബിജെപി തകർപ്പൻ വിജയം നേടിയത്. കേരളത്തിന്റെ ചരിത്രത്തിലാദ്യമായാണ് ഒരു കോർപറേഷന്റെ ഭരണം ബിജെപി പിടിക്കുന്നത്.
കേവല ഭൂരിപക്ഷത്തിന് ഒരു സീറ്റ് കുറവാണെങ്കിലും ഏറ്റവും വലിയ ഒറ്റക്കക്ഷിയായി. 101 അംഗ കൗൺസിലിൽ വിഴിഞ്ഞം ഒഴികെയുള്ള വാർഡുകളിലേക്കായിരുന്നു വോട്ടെടുപ്പ്. കഴിഞ്ഞ തവണ നേടിയ 34 സീറ്റിൽ നിന്നാണ് ബിജെപി 50ലേക്കു കയറിയത്. 53 അംഗങ്ങളുണ്ടായിരുന്ന എൽഡിഎഫ് 29ൽ ഒതുങ്ങി. കഴിഞ്ഞ തവണ 10 സീറ്റ് നേടിയ യുഡിഎഫ് ഇക്കുറി 19ലെത്തി.








.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.