സിഡ്നി: ബോണ്ടി ബീച്ചിൽ ജൂത ആഘോഷത്തിൽ പങ്കെടുക്കാൻ എത്തിയവർക്കു നേരെ നടന്ന വെടിവയ്പിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 15 ആയി.
10 വയസുള്ള പെൺകുട്ടിയും കൊല്ലപ്പെട്ടവരിൽ ഉൾപ്പെടും. അക്രമികളിൽ ഒരാളും കൊല്ലപ്പെട്ടു. 40 പേർക്കാണ് പരുക്കേറ്റത്. അക്രമികളെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവരികയാണ്. നവീദ് അക്രം (24), പിതാവ് സജീദ് അക്രം (50) എന്നിവരാണ് കൂട്ടക്കൊല നടത്തിയത്.സജീദ് അക്രമാണ് പൊലീസിന്റെ പ്രത്യാക്രമണത്തിൽ കൊല്ലപ്പെട്ടത്.അക്രമികൾക്ക് ഭീകരസംഘടനയായ ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധമുണ്ടോയെന്ന കാര്യം ഓസ്ട്രേലിയൻ ആഭ്യന്തര ഇന്റലിജൻസ് ഏജൻസിയായ എഎസ്ഐഒ അന്വേഷിക്കുകയാണ്. ഐഎസിന്റെ സിഡ്നി സെല്ലുമായി കൊലയാളികളിലൊരാൾ 6 വർഷം മുൻപ് ബന്ധപ്പെട്ടുവെന്ന കാര്യമാണ് പരിശോധിക്കുന്നത്. നവീദ് അക്രം ആശുപത്രിയിൽ ഗുരുതരാവസ്ഥയിൽ തുടരുകയാണ്.
സിഡ്നിയിലെ ബോണ്ടി ബീച്ചിൽ ജൂത വിഭാഗക്കാരുടെ ഹനൂക്ക എന്ന ആഘോഷത്തിൽ പങ്കെടുക്കാൻ എത്തിയവർക്കു നേരെയാണു അക്രമികൾ വെടിയുതിർത്തത്. സംഭവം ഭീകരാക്രമണമാണെന്നു പൊലീസ് വ്യക്തമാക്കിയിരുന്നു. വെടിവയ്പിൽ മൂന്നാമതൊരാൾ കൂടി ഉൾപ്പെട്ടിട്ടുണ്ടോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.
വെടിവയ്പിനിടെ അക്രമിയെ കീഴടക്കി തോക്ക് കൈവശപ്പെടുത്തി, ഇയാളെ പിടികൂടാൻ സഹായിച്ച വഴിയാത്രക്കാരനെ ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു ഉൾപ്പെടെയുള്ളവർ അഭിനന്ദിച്ചു. അഹ്മദ് അൽ അഹ്മദ് (43) ആണ് രാജ്യാന്തര പ്രശംസ ഏറ്റുവാങ്ങിയത്.ഓസ്ട്രേലിയൻ പ്രധാനമന്ത്രി ആന്തണി ആൽബനീസും ഓസ്ട്രേലിയയിലെ വിവിധ മുസ്‌ലിം സംഘടനകളും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആക്രമണത്തെ അപലപിച്ചു.
ആഘോഷത്തിൽ പങ്കെടുക്കാൻ ആയിരത്തിലേറെ പേർ എത്തിയിരുന്നു. ഇസ്രയേൽ – പലസ്തീൻ സംഘർഷങ്ങളുടെ പശ്ചാത്തലത്തിലാണ് വെടിവയ്പ് ഉണ്ടായതെന്നും ഇതെക്കുറിച്ചു പലതവണ ഓസ്ട്രേലിയയ്ക്കു മുന്നറിയിപ്പു നൽകിയിരുന്നുവെന്നും ഇസ്രയേൽ സർക്കാർ പറഞ്ഞു.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.