ഓഫ് റോഡ് ജീപ്പിന്റെ വളയം പിടിച്ച് നഗരസഭയിൽ പോരാട്ടത്തിനിറങ്ങിയ റിയ ചീരാംകുഴിക്ക് വിജയം

പാലാ; ഓഫ് റോഡ് ജീപ്പിന്റെ വളയം പിടിച്ച് തദ്ദേശ തിരഞ്ഞെടുപ്പിന് ഇറങ്ങിയ അധ്യാപിക റിയ ചീരാംകുഴിക്ക് വിജയം.


പാലാ നഗരസഭ കവീകുന്ന് 8–ാം വാർഡ് കോൺഗ്രസ് സ്ഥാനാർഥിയായ റിയ 97 വോട്ടുകൾക്കാണ് കേരള കോൺഗ്രസ് (മാണി) വിഭാഗം സ്ഥാനാർഥി ഷിന്നി തോമസിനെ പരാജയപ്പെടുത്തിയത്.

പിതാവ് ബിനോ പകർന്നു നൽകിയ ജീപ്പ് റേസിങ് കമ്പം റിയയെ എത്തിച്ചത് ഓഫ് റോഡിങ്ങിന്റെ ലോകത്താണ്. ജീപ്പ് റേസ് മത്സരങ്ങൾക്കു നിറസാന്നിധ്യമായ റിയ വിജയത്തോടെ പാലായുടെ മണ്ണിൽ യുവത്വത്തിന്റെ പ്രതീകം കൂടിയായി മാറുകയാണ്. 18 വയസ്സായപ്പോൾ ലൈസൻസ് എടുത്തതാണ് റിയ. അതിനുശേഷം ഓഫ് റോഡ് ഇവന്റുകളില്ലാം മത്സരിക്കാൻ പോകുമായിരുന്നു.

22 വയസ്സായപ്പോൾ ഹെവി ലൈസൻസ് എടുത്ത് ഹെവി വാഹനങ്ങൾ ഓടിക്കാൻ തുടങ്ങി. ഓഫ് റോഡ് ജീപ്പ് റേയ്സ് മത്സരങ്ങളിലൊക്കെ ഇപ്പോൾ സ്ഥിരമായി പങ്കെടുക്കാറുണ്ട്.അതേസമയം പാലാ നഗരസഭയിൽ 11 സീറ്റുകൾ വിജയിച്ച് എൽഡിഎഫ് ആണ് മുന്നിൽ. 10 സീറ്റുകൾ വിജയിച്ച യുഡിഎഫ് ഒപ്പത്തിനൊപ്പം മത്സരരംഗത്തുണ്ട്. 5 ഇടങ്ങളിൽ മറ്റ് സ്ഥാനാർഥികളും വിജയിച്ചു. ‌‌26 അംഗ നഗരസഭയിൽ ആർക്കും വ്യക്തമായ ഭൂരിപക്ഷം ഇല്ലാത്ത അവസ്ഥയാണ്.


 പാലായിൽ സ്വതന്ത്ര സ്ഥാനാർഥികളുടെ നിലപാട് മുന്നണികൾക്ക് നിർണായകമാകും. 

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !