കൊൽക്കത്ത: ഫുട്‌ബോൾ ഇതിഹാസം ലയണൽ മെസ്സി പങ്കെടുത്ത പരിപാടിയിൽ സാൾട്ട് ലേക്ക് സ്റ്റേഡിയത്തിൽ നടന്ന കെടുകാര്യസ്ഥതയിൽ അതീവ ദുഃഖവും ഞെട്ടലും രേഖപ്പെടുത്തി പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി. സ്റ്റേഡിയത്തിലെ മോശം നടത്തിപ്പിൽ മെസ്സിയോടും ആരാധകരോടും അവർ പരസ്യമായി ക്ഷമ ചോദിച്ചു.
എക്സിൽ (മുമ്പ് ട്വിറ്റർ) പോസ്റ്റ് ചെയ്ത കുറിപ്പിലാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. "സാൾട്ട് ലേക്ക് സ്റ്റേഡിയത്തിൽ ഇന്ന് കണ്ട കെടുകാര്യസ്ഥതയിൽ ഞാൻ അഗാധമായ ദുഃഖിതയും ഞെട്ടലിലുമാണ്. തങ്ങളുടെ ഇഷ്ട ഫുട്‌ബോളർ ലയണൽ മെസ്സിയെ ഒരു നോക്ക് കാണാൻ തടിച്ചുകൂടിയ ആയിരക്കണക്കിന് കായിക പ്രേമികൾക്കൊപ്പം ഞാനും പരിപാടിയിൽ പങ്കെടുക്കാൻ സ്റ്റേഡിയത്തിലേക്ക് പോവുകയായിരുന്നു," മമതാ ബാനർജി കുറിച്ചു #WATCH | Kolkata, West Bengal: Angry fans threw bottles and chairs from the stands at Kolkata's Salt Lake Stadium
.
Star footballer Lionel Messi has left the Salt Lake Stadium in Kolkata.
More details awaited. pic.twitter.com/mcxi6YROyr
"ഈ ദൗർഭാഗ്യകരമായ സംഭവത്തിൽ ലയണൽ മെസ്സിയോടും എല്ലാ കായിക പ്രേമികളോടും അദ്ദേഹത്തിൻ്റെ ആരാധകരോടും ഞാൻ ആത്മാർത്ഥമായി ക്ഷമ ചോദിക്കുന്നു," അവർ കൂട്ടിച്ചേർത്തു. സ്റ്റേഡിയത്തിലെ തിരക്ക് നിയന്ത്രിക്കുന്നതിലും സൗകര്യങ്ങൾ ഒരുക്കുന്നതിലും സംഘാടകർക്ക് വീഴ്ച സംഭവിച്ചുവെന്നാണ് വിലയിരുത്തൽ.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.