വൈക്കം: സ്വകാര്യബസുകളിലെ ജീവനക്കാർക്ക് പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് (പിസിസി) കർശനമാക്കുന്നു.
മുമ്പ് ഇതുസംബന്ധിച്ച് ട്രാൻസ്‌പോർട്ട് കമ്മിഷണർ ഉത്തരവ് ഇറക്കിയെങ്കിലും കർശനമായിരുന്നില്ല.ജീവനക്കാർ തമ്മിലും യാത്രക്കാരും വിദ്യാർഥികളുമായും തർക്കം, റോഡിൽ ഇറങ്ങി പോർവിളി തുടങ്ങിയ സംഭവങ്ങൾ വർധിച്ച സാഹചര്യത്തിലാണ് ഗതാഗതവകുപ്പിന്റെ നീക്കം.സ്വകാര്യബസുകളിലെ ഡ്രൈവർ, കണ്ടക്ടർ എന്നിവർക്ക് ലൈസൻസും, ഡ്രൈവർ, കണ്ടക്ടർ, ക്ലീനർ എന്നീ ജീവനക്കാർക്ക് പിസിസിയും നിർബന്ധമായും വേണം. അല്ലെങ്കിൽ ബസുകളുടെ പെർമിറ്റ് റദ്ദാക്കും. ഒരുവർഷമാണ് പിസിസിയുടെ കാലാവധി. നല്ലതെന്ന് യാത്രക്കാർ, ബാധ്യതയെന്ന് ഉടമകൾ നല്ല പെരുമാറ്റവും സുരക്ഷിതത്വവും ഉണ്ടാകാൻ ഈ നിയന്ത്രണം നല്ലതാണെന്ന് സ്ഥിരം യാത്രക്കാർ പറയുന്നു.
എന്നാൽ, അധിക സാമ്പത്തികബാധ്യത ഉണ്ടാകുമെന്നാണ് ബസുടമകളുടെ വാദം. പിസിസി എടുക്കാനായി 700 രൂപയും സർവീസ് ചാർജും നൽകണം. അത്രയും തുക ജീവനക്കാർ മുടക്കില്ല. ഉടമകൾ നൽകേണ്ടിവരും. ഇവർക്ക് പിസിസി ലഭിക്കില്ല കൊലക്കേസ്, അക്രമങ്ങൾ, സ്ത്രീകൾക്കും കുട്ടികൾക്കും എതിരായ അതിക്രമം, മയക്കുമരുന്ന് ഉപയോഗം, മദ്യവിൽപ്പന തുടങ്ങിയ 12-തരം ക്രിമിനൽ കേസിൽ ഉൾപ്പെട്ടവർക്ക് പിസിസി ലഭിക്കില്ല.
ബസിലെ ജീവനക്കാരൻ മാറുകയാണെങ്കിൽ ആർടിഒയെ അറിയിക്കണം. മോട്ടോർവാഹനവകുപ്പ് ഉദ്യോഗസ്ഥർ പരിശോധിക്കും. എങ്ങനെ എടുക്കാം പിസിസി ലഭിക്കുന്നതിനുള്ള അപേക്ഷ ഓൺലൈനായോ ഓഫ്ലൈനായോ സമർപ്പിക്കാം. ഓൺലൈൻ വഴിയാണെങ്കിൽ www.thuna.keralapolice.gov.in എന്ന വെബ്സൈറ്റ് വഴിയോ കേരള പോലീസിന്റെ മൊബൈൽ ആപ്പ് വഴിയോ സമർപ്പിക്കാം. തുടർന്ന് ബന്ധപ്പെട്ട പോലീസ് സ്റ്റേഷനിൽ സിറ്റിസൺ മൊഡ്യൂളിൽ അപേക്ഷ സ്വീകരിക്കും.







.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.