വിദ്യാർഥി വീസയിൽ പഠനത്തിനായി റഷ്യയിലേക്കു പോയ ഇന്ത്യൻ വിദ്യാർഥി യുക്രെയ്ൻ യുദ്ധമുഖത്ത് കുടുങ്ങി.

മോസ്കോ; വിദ്യാർഥി വീസയിൽ പഠനത്തിനായി റഷ്യയിലേക്കു പോയ ഇന്ത്യൻ വിദ്യാർഥി യുക്രെയ്ൻ യുദ്ധമുഖത്ത് കുടുങ്ങി.

ഗുജറാത്തിൽ നിന്നുള്ള സാഹിൽ മുഹമദ് ഹുസൈനാണു റഷ്യൻ സൈന്യത്തിൽ ചേരാൻ നിർബന്ധിതനായി ഇപ്പോൾ യുക്രെയ്ൻ യുദ്ധമുഖത്ത് തുടരുന്നത്. യുവാവിന്റെ വിഡിയോ സന്ദേശം കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. വ്യാജ ലഹരിമരുന്ന് കേസിൽ ഉൾപ്പെടുത്തുമെന്ന ഭീഷണിയെ തുടർന്നാണ് താൻ റഷ്യൻ സൈന്യത്തിൽ ചേരാൻ നിർബന്ധിതനായതെന്നും യുവാവ് പറയുന്നു.

15 ദിവസത്തെ പരിശീലനത്തിന് ശേഷമാണ് റഷ്യക്കാർ തന്നെ യുദ്ധമുഖത്തേക്ക് അയച്ചതെന്നും യുവാവ് പറഞ്ഞു. താൻ ഇപ്പോൾ യുക്രെയ്‌നിലാണ്. യുദ്ധമുഖത്ത് വച്ച് യുക്രെയ്ൻ സൈന്യം തന്നെ  പിടികൂടി ക്യാംപിലേക്ക് മാറ്റിയിരിക്കുകയാണ്. ഇന്ത്യൻ സർക്കാർ നാട്ടിലേക്ക് മടങ്ങാൻ സഹായിക്കണമെന്നും യുവാവ് വിഡിയോ സന്ദേശത്തിൽ അഭ്യർഥിച്ചു.

പഠനത്തിനിടെ ഒരു കൊറിയർ സ്ഥാപനത്തിൽ പാർട്ട് ടൈം ജോലി ചെയ്യുകയായിരുന്നു താനെന്നും റഷ്യൻ പൊലീസ് തന്നെ വ്യാജ ലഹരിമരുന്ന് കേസിൽ കുടുക്കിയെന്നും യുവാവ് ആരോപിച്ചു. റഷ്യൻ സൈന്യത്തിൽ സേവനമനുഷ്ഠിച്ചാൽ കേസ് റദ്ദാക്കാമെന്നായിരുന്നു പൊലീസിന്റെ വാഗ്ദാനം. ഇതിനിടയിലാണ് യുക്രെയ്ൻ സൈന്യത്തിന്റെ പിടിയിലായത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.comകുരിശുപള്ളിക്ക് നേരെയും ആക്രമണം ഉണ്ടാകാം. കെട്ടിടം പൊളിച്ചവരെ അറസ്റ്റ് ചെയ്യണം | SUMITH GEORGE BJP

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

കമലേശ്വരം കേസില്‍ നിർണ്ണായക വഴിത്തിരിവ്, ഉണ്ണിക്കൃഷ്‌ണൻ ഗേ ഗ്രൂപ്പിലെ അംഗം Puthoor | Kollam ?

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !