ലക്കിടിയിൽ ലോറി സ്‌കൂട്ടറിലിടിച്ച് അപകടം: അമ്മയും മൂന്നു വയസ്സുകാരിയായ മകളും മരിച്ചു

പാലക്കാട്: ലക്കിടിയിൽ ടോറസ് ലോറി സ്‌കൂട്ടറിന് പിന്നിലിടിച്ചുണ്ടായ അപകടത്തിൽ അമ്മയ്ക്കും മൂന്ന് വയസ്സുകാരിയായ മകൾക്കും ദാരുണാന്ത്യം.


തിരുവില്വാമല കണിയാർകോട് മാണിയങ്ങാട്ട് കോളനിയിലെ ശരണ്യ (29), മകൾ ആദിശ്രീ (3) എന്നിവരാണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ എട്ടു മണിയോടെ ലക്കിടി കുഞ്ചൻ സ്‌മാരക വായനശാലയ്ക്ക് സമീപമായിരുന്നു അപകടം സംഭവിച്ചത്.

ശരണ്യയുടെ ചെറിയച്ഛനായ മോഹൻദാസ് ഓടിച്ചിരുന്ന സ്‌കൂട്ടറിൽ പിന്നാലെ വന്ന ടോറസ് ലോറി ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് തെറിച്ചുവീണ ശരണ്യയുടെയും ആദിശ്രീയുടെയും ശരീരത്തിലൂടെ ലോറിയുടെ ചക്രങ്ങൾ കയറിയിറങ്ങിയതായി ദൃക്‌സാക്ഷികൾ പറഞ്ഞു. ഇരുവരും സംഭവസ്ഥലത്ത് വെച്ച് തന്നെ മരണപ്പെട്ടു.


അപകടത്തിൽ പരിക്കേറ്റ മോഹൻദാസിനെ ഉടൻ തന്നെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇദ്ദേഹത്തിന്റെ പരിക്ക് ഗുരുതരമല്ലെന്നാണ് പ്രാഥമിക വിവരം. പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി മാറ്റി. സംഭവത്തിൽ ടോറസ് ലോറി ഡ്രൈവർക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !