പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ ചുംബിക്കാൻ ശ്രമിച്ച സംഭവത്തിൽ മാപ്പ് പറഞ്ഞ് പ്രവാസി മലയാളി യുവതി..!

പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ ചുംബിക്കാൻ ശ്രമിച്ച സംഭവത്തിൽ മാപ്പ് പറഞ്ഞ് പ്രവാസി മലയാളി യുവതി..!

വാർസോ; പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ ചുംബിക്കാൻ ശ്രമിക്കുന്ന വിഡിയോ വൈറലായതിന് പിന്നാലെ മാപ്പ് പറഞ്ഞ് പോളണ്ടിൽ താമസിക്കുന്ന മലയാളി യുവതി. കൊച്ചു കുട്ടിയെ ചുംബിക്കാൻ ശ്രമിക്കുന്ന സമയത്ത് വിദേശിയായ കൊച്ചു കുട്ടി ചിരിച്ചോണ്ട് മുഖം മാറ്റുകയും ലിഫ്റ്റില്‍ നിന്ന് പുറത്തേക്ക് ഇറങ്ങുന്നതും വീഡിയോയില്‍ കാണാം. 


വിഡിയോ സമൂഹമാധ്യമത്തിൽ വലിയ വിമർശനങ്ങൾക്ക് വഴിവെക്കുകയും ഒട്ടേറെ പേർ യുവതിയുടെ പെരുമാറ്റം അനുചിതമാണെന്ന് അഭിപ്രായപ്പെടുകയും ചെയ്തിരുന്നു.
 

ഇൻസ്റ്റഗ്രാമിൽ പോളണ്ട് മല്ലു ഗേൾ എന്ന പേരിലറിയപ്പെടുന്ന വിജയ നായർ എന്ന യുവതിയാണ് താൻ പങ്കുവെച്ച വിഡിയോ പിൻവലിച്ച് മാപ്പ് പറഞ്ഞ് രംഗത്ത് വന്നത്. അത് ഒരു കൊച്ചു കുട്ടിയാണ് എന്നും മകനോട് ഉള്ള വാത്സല്യം ആണ് തന്റെ കൂട്ടുകാരിയുടെ കുട്ടിയോട് കാണിച്ചത് എന്നും അവര്‍ വീഡിയോയില്‍ പറയുന്നു. അതേ അവര്‍ പറയുന്നത് സത്യമാണ് ഏതൊരു കൊച്ചു കുട്ടിയോടും ഓരമ്മയ്ക്ക് അല്ലെങ്കില്‍ ഒരു സ്ത്രീയ്ക്ക് തോന്നുന്ന വാത്സല്യം മാത്രമാണ് അവരുടെ പെരുമാറ്റത്തിലും കാണാന്‍ കഴിയുക.



‘കുട്ടിയുടെ അമ്മ അടുത്ത സുഹൃത്താണ്. മാതൃസഹജമായ വാത്സല്യത്തോടെയാണ് കുട്ടിയെ ചുംബിക്കാൻ ശ്രമിച്ചത്. ഇതിനെ സംബന്ധിച്ച് മോശമായ കമന്റുകൾ വന്നത് വേദനിപ്പിച്ചു. കുട്ടികളെ മടിയിലിരുത്തി താലോലിക്കുന്ന സംസ്കാരമാണ് കണ്ടു വളർന്നത്. ഇത് യൂറോപ്പിൽ ഇത്ര വലിയ വിവാദമാകുമെന്ന് വിചാരിച്ചിരുന്നില്ല. അവര്‍ സ്വന്തം വീഡിയോയില്‍ അറിയിച്ചു.


ആർക്കെങ്കിലും വേദനിപ്പിച്ചെങ്കിൽ മാപ്പ് ചോദിക്കുന്നു’ – എന്നാണ് യുവതി ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വിഡിയോയിൽ വ്യക്തമാക്കിയത്.യുവതിയുടെ പ്രവൃത്തി പൗരബോധമില്ലായ്മയാണെന്നും കുട്ടികൾക്ക് അസ്വസ്ഥതയുണ്ടാകുമ്പോൾ നിർത്തേണ്ടത് അത്യാവശ്യമാണെന്നും ചിലർ വിമർശിക്കുകയും ചെയ്തിരുന്നു. 


🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

90 ദിവസം കാത്തിരുന്നു…ഒടുവിൽ വൈദികന്റെ വേറിട്ട പ്രതിഷേധം

ഒടുവിൽ സർപ്രൈസ് പൊളിച്ചു അനുമോൾ ! #malayalam #film

വിദേശ ആയുധങ്ങൾക്ക് പകരം! ഇന്ത്യയുടെ #M72

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !