പാർലമെന്റ് വളപ്പിലേക്കു നായയെ കൊണ്ടുവന്നതിനെക്കുറിച്ചുള്ള ചോദ്യത്തിന് നായയുടെ ശബ്ദം അനുകരിച്ചു കോൺഗ്രസ് എംപി രേണുക ചൗധരിയുടെ പ്രതികരണം.പിന്തുണയുമായി രാഹുൽ ഗാന്ധി

ന്യൂ‍ഡൽഹി; പാർലമെന്റ് വളപ്പിലേക്കു കാറിൽ നായയെ കൊണ്ടുവന്നതിനെക്കുറിച്ചുള്ള ചോദ്യത്തിന് നായയുടെ ശബ്ദം അനുകരിച്ചു കോൺഗ്രസ് എംപി രേണുക ചൗധരിയുടെ പ്രതികരണം.

രേണുകയ്ക്കെതിരെ അവകാശലംഘന നോട്ടിസ് നൽകാൻ ഭരണപക്ഷ എംപിമാർ ആലോചന നടത്തുന്നതിനിടെയാണിത്. അവകാശലംഘന നോട്ടിസിനെക്കുറിച്ചുള്ള ചോദ്യത്തിന് ‘ബൗ ബൗ’ എന്നു പ്രതികരിച്ച രേണുക ഇതിൽക്കൂടുതൽ എന്താണു പറയുകയെന്നു ചോദിച്ചു.മാധ്യമങ്ങൾ ചോദ്യം ആവർത്തിച്ചപ്പോൾ, ആദ്യം നോട്ടിസ് വരട്ടെയെന്നും അപ്പോൾ തക്ക മറുപടി നൽകുമെന്നും അവർ പറഞ്ഞു.
കഴിഞ്ഞദിവസം പാർലമെന്റ് വളപ്പിലേക്കു വന്ന രേണുകയുടെ കാറിൽ നായയെ കണ്ടതാണ് ബിജെപി എംപിമാരുടെ പ്രതിഷേധത്തിനു കാരണം. കടിക്കുകയും കുരയ്ക്കുകയും ചെയ്യുന്നവർ സഭയ്ക്കുള്ളിലാണെന്ന രേണുകയുടെ പ്രതികരണം വിവാദമാകുകയും ചെയ്തു. പാർലമെന്റ് വളപ്പിൽ നായയെ കൊണ്ടുവരുന്നത് വിലക്കുന്ന നിയമമില്ല. മുൻ പ്രധാനമന്ത്രി വാജ്പേയി കാളവണ്ടിയിൽ സഭയിൽ വന്നിട്ടുണ്ട്.
സ്വഭാവ സർട്ടിഫിക്കറ്റ് നൽകുന്ന ജോലിയാണോ പാർലമെന്ററികാര്യ മന്ത്രി കിരൺ റിജിജുവിനെന്നും രേണുക ചോദിച്ചു. അതിനിടെ രേണുകയ്ക്കു പിന്തുണയുമായി പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി രംഗത്തെത്തി. ഇതാണോ ഇന്ത്യ ചർച്ച ചെയ്യേണ്ട വിഷയമെന്ന് രാഹുൽ ചോദിച്ചു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !