പ്രവാസി മലയാളി വൈദികൻ ലൈംഗികാതിക്രമകേസിൽ അറസ്റ്റിൽ..!

ബ്രാംപ്ടൺ: ബ്രാംപ്ടണിൽ മലയാളി വൈദികനെതിരെ ലൈംഗികാരോപണം. സിറോ മലബാർ സഭ വൈദികനായ ജെയിംസ് ചേരിക്കലിനെയാണ് ലൈംഗിക കുറ്റകൃത്യങ്ങളുടെ പേരിൽ പോലീസ് അറസ്റ്റ് ചെയ്തത്.


16 വയസ്സിൽ താഴെയുള്ള കുട്ടിക്കെതിരെയുള്ള അതിക്രമം, ലൈംഗിക പീഡനം എന്നീ കുറ്റങ്ങളാണ് ഇദ്ദേഹത്തിനെതിരെ ചുമത്തിയിരിക്കുന്നത്. പീൽ റീജിയണൽ പോലീസ് വ്യാഴാഴ്ചയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. സംഭവം പുറത്തറിഞ്ഞതോടെ ടൊറന്റോ ആർച്ച് ഡയോസിസ് ഇദ്ദേഹത്തെ ശുശ്രൂഷാ ചുമതലകളിൽ നിന്ന് അടിയന്തരമായി നീക്കം ചെയ്തു.

ബ്രാംപ്ടണിലെ സെന്റ് ജെറോംസ് കാത്തലിക് ചർച്ചിലായിരുന്നു ജെയിംസ് ചേരിക്കൽ അവസാനമായി സേവനമനുഷ്ഠിച്ചിരുന്നത്. കഴിഞ്ഞ മുപ്പത് വർഷത്തിനിടെ മിസിസാഗ, സ്കാർബറോ ഉൾപ്പെടെയുള്ള ഗ്രേറ്റർ ടൊറന്റോ ഏരിയയിലെ വിവിധ ഇടവകകളിൽ ഇദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. പരാതി ലഭിച്ചാലുടൻ സ്വീകരിക്കേണ്ട സഭാ നടപടിക്രമങ്ങൾ പാലിച്ചാണ് ഇദ്ദേഹത്തെ മാറ്റിയതെന്ന് ആർച്ച് ഡയോസിസ് പ്രസ്താവനയിലൂടെ അറിയിച്ചു.

നിലവിൽ കേസ് കോടതിയുടെ പരിഗണനയിലായതിനാൽ അന്വേഷണത്തിന്റെ സുരക്ഷ കണക്കിലെടുത്ത് കൂടുതൽ വിവരങ്ങൾ പുറത്തുവിടാൻ പോലീസ് തയ്യാറായിട്ടില്ല.


കുറ്റം തെളിയുന്നത് വരെ ഏതൊരു വ്യക്തിയെയും പോലെ ഇദ്ദേഹത്തിനും നിയമപരമായ പരിരക്ഷയ്ക്ക് അർഹതയുണ്ടെന്ന് സഭ വ്യക്തമാക്കിയിട്ടുണ്ട്. എങ്കിലും ഇത്തരം പരാതികളെ അതീവ ഗൗരവത്തോടെയാണ് കാണുന്നതെന്നും സഭാ അധികൃതർ കൂട്ടിച്ചേർത്തു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

പാലാ നഗരസഭ | Diya Binu | ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ നഗരസഭ ഭരണകർത്താവായി ദിയ

അപകടത്തിൽപ്പെട്ട വ്യക്തിയോട് കണ്ണില്ലാത്ത ക്രൂരത.. അന്വേഷണവുമായി പോലീസ്

റേഞ്ച് റോവര്‍ അല്ലെങ്കിൽ മെഴ്‌സിഡസിന് പകരം മോദി ഫോർച്യൂണര്‍ തിരഞ്ഞെടുത്തത് എന്തുകൊണ്ടായിരിക്കും ?

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !