സെൻട്രൽ ജയിലിലുള്ള നടിക്ക് പത്രവും ടിവിയും പുസ്തകങ്ങളും അനുവദിക്കാൻ കോടതി ഉത്തരവ്

ബെംഗളൂരു; രേണുകാസ്വാമി കൊലക്കേസിൽ പാരപ്പന അഗ്രഹാര സെൻട്രൽ ജയിലിലുള്ള നടി പവിത്ര ഗൗഡയ്ക്ക് പത്രവും ടിവിയും പുസ്തകങ്ങളും അനുവദിക്കാൻ സെഷൻസ് കോടതി ഉത്തരവിട്ടു.

ജയിലിൽ ഏകാന്തത അനുഭവപ്പെടുന്നതിനാൽ ടിവി കാണാനും പത്രം വായിക്കാനും അനുവദിക്കണമെന്നാവശ്യപ്പെട്ട് പവിത്ര കോടതിയെ സമീപിക്കുകയായിരുന്നു. കേസിൽ പ്രതിയായ നടൻ ദർശനും മറ്റ് അനുയായികൾക്കും ജയിലിൽ ടിവി അനുവദിച്ചിരുന്നു.

പവിത്ര ഗൗഡയ്ക്ക് മോശം സന്ദേശങ്ങൾ അയച്ചതിന് രേണുകസ്വാമിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി എന്നാണ് കേസ്. ദർശനും സംഘവും രേണുക സ്വാമിയെ തട്ടിക്കൊണ്ടുപോയി ദിവസങ്ങളോളം തടഞ്ഞുവച്ച് കൊലപ്പെടുത്തുകയായിരുന്നു.

പവിത്ര ഗൗഡയ്ക്ക് അശ്ലീല സന്ദേശം അയച്ചെന്നും ദർശന്റെ കുടുംബ ജീവിതത്തെ ബാധിക്കും വിധമുള്ള ഇടപെടൽ നടത്തിയെന്നതുമാണ് കൊലപാതക കാരണമായി കണ്ടെത്തിയത്. പവിത്രയും കേസിൽ പ്രതിയാണ്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

വാട്സാപ്പിൽ ഫയൽ തുറന്നു ബിസിനസുകാരന് വൻ നഷ്ടം | സൈബർ തട്ടിപ്പിന്റെ പുതിയ മുഖം | WhatsApp

വിജയുടെ രാഷ്ട്രീയത്തിന് പിന്നിൽ ആരാണ്? | TVK ഫണ്ടിംഗിന്റെ ഇരുണ്ട രഹസ്യങ്ങൾ

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !