ന്യൂഡൽഹി; മുസ്ലിം വനിതാ ഡോക്ടറുടെ മുഖാവരണം വലിച്ചു താഴ്ത്തിയ ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിനെ പിന്തുണച്ച് കേന്ദ്രമന്ത്രി ഗിരിരാജ് സിങ് നടത്തിയ പ്രതികരണം വിവാദമായി.
‘ഒന്നുകിൽ ജോലി നിരസിക്കാം, അല്ലെങ്കിൽ നരകത്തിൽ പോകാം’ എന്ന പരാമർശമാണ് വിവാദമായത്.‘നിതീഷ് കുമാർ ഒരു തെറ്റും ചെയ്തിട്ടില്ല. നിയമന ഉത്തരവു കൈപ്പറ്റാൻ പോകുമ്പോൾ മുഖം കാണിക്കേണ്ടതല്ലേ? പാസ്‌പോർട്ട് ലഭിക്കണമെങ്കിൽ, നിങ്ങൾ മുഖം കാണിക്കുന്നില്ലേ? സർക്കാർ ജോലി നിരസിക്കണോ അതോ നരകത്തിൽ പോകണോ എന്ന് ആ സ്ത്രീക്കു തീരുമാനിക്കാം.ഇത് മുസ്ലിം രാജ്യമാണോ? ഇന്ത്യ നിയമവാഴ്ച പിന്തുടരുന്ന രാജ്യമാണ്. ഒരു രക്ഷകർത്താവ് ചെയ്യുന്നതുപോലെ മാത്രമേ നിതീഷ് കുമാർ ചെയ്തിട്ടുള്ളൂ’ –ഗിരിരാജ് സിങ് പറഞ്ഞു. കേന്ദ്രമന്ത്രിയുടെ പ്രസ്താവനയ്ക്കെതിരെ പ്രതിപക്ഷ നേതാക്കൾ രംഗത്തെത്തി. ബിജെപി നേതാവിന്റേത് താഴ്ന്ന മനോനിലയാണെന്നു വിമർശിച്ചു.തിങ്കളാഴ്ച പട്നയിൽ ആയുഷ് ഡോക്ടർമാരുടെ നിയമനക്കത്തു വിതരണ ചടങ്ങിലാണു നുസ്രത് പർവീണെന്ന വനിതാ ഡോക്ടറുടെ നേരെ മുഖ്യമന്ത്രിയുടെ അസ്വാഭാവിക പെരുമാറ്റമുണ്ടായത്. നിയമന കത്തു കൈമാറിയ ശേഷം നിതീഷ് ഡോക്ടറുടെ മുഖാവരണം വലിച്ചു താഴ്ത്താൻ ശ്രമിക്കുകയായിരുന്നു. സംഭവത്തിൽ പ്രതിപക്ഷം വ്യാപക പ്രതിഷേധമുയർത്തി.








.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.