ന്യൂഡൽഹി; ബിജെപിയെയും ആർഎസ്എസിനെയും പുകഴ്ത്തി മുതിർന്ന കോൺഗ്രസ് നേതാവും രാജ്യസഭാ എംപിയുമായ ദിഗ്‍വിജയ് സിങ്.
നരേന്ദ്ര മോദിയുടെ ഒരു പഴയകാല ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രം പങ്കുവച്ചായിരുന്നു ദിഗ്‍വിജയ് സിങ്ങിന്റെ പുകഴ്ത്തൽ. മുതിർന്ന ബിജെപി നേതാവ് എൽ.കെ.അഡ്വാനിയുടെ സമീപത്തായി നിലത്ത് ഇരിക്കുന്ന നരേന്ദ്ര മോദിയുടെ ചിത്രമാണ് ദിഗ്‍വിജയ് സിങ് സമൂഹമാധ്യമമായ എക്സിൽ പങ്കുവച്ചത്. മുൻ ഗുജറാത്ത് മുഖ്യമന്ത്രി ശങ്കർസിങ് വഗേലയുടെ 1996ലെ സത്യപ്രതിജ്ഞാ ചടങ്ങിൽ നിന്നുള്ള ദൃശ്യമാണിതെന്നാണു വിവരം.ആർഎസ്എസിലെയും ബിജെപിയിലെയും താഴെത്തട്ടിലുള്ള പ്രവർത്തകർക്ക് സംഘടനയിലൂടെ ഉയർന്ന് മുഖ്യമന്ത്രിമാരും പ്രധാനമന്ത്രിമാരും ആകാൻ കഴിയുമെന്നു വ്യക്തമാക്കുന്നതാണ് ചിത്രമെന്നായിരുന്നു ദിഗ്‍വിജയ് സിങ്ങിന്റെ പ്രതികരണം. ‘‘സംഘടനാ ശക്തി’’ എന്നാണതിനെ അദ്ദേഹം വിശേഷിപ്പിച്ചത്.‘‘ക്വാറ സൈറ്റിലാണ് ഞാൻ ഈ ചിത്രം കണ്ടത്. വളരെയധികം ആകർഷിച്ച ചിത്രമാണിത്. നേതാക്കളുടെ കാൽക്കീഴിൽ, തറയിൽ ഇരുന്ന ആർഎസ്എസിലെയും ജനസംഘത്തിലെയും സാധാരണ പ്രവർത്തകർ വളർന്നു സംസ്ഥാന മുഖ്യമന്ത്രിയും രാജ്യത്തിന്റെ പ്രധാനമന്ത്രിയുമായി. ഇതാണ് സംഘടനാ ശക്തി. ജയ് സിയാറാം’’ – സിങ് എക്സിൽ കുറിച്ചു. എന്നാൽ പ്രതികരണം വിവാദമായതോടെ ദിഗ്‍വിജയ് സിങ് വിശദീകരണവുമായി രംഗത്തെത്തി. സംഘടനയെ മാത്രമാണ് താൻ പുകഴ്ത്തിയതെന്നും ആർഎസ്എസിനെയും ബിജെപിയെയും എതിർക്കുന്നത് തുടരുമെന്നും അദ്ദേഹം വിശദീകരിച്ചു. ദിഗ്‍വിജയ് സിങ്ങിന്റെ പോസ്റ്റിന് പിന്നാലെ രാഹുൽ ഗാന്ധിയെ ലക്ഷ്യം വച്ച് ബിജെപി വക്താവ് സി.ആർ. കേശവൻ രംഗത്തെത്തി.
ഏകാധിപതികളും ജനാധിപത്യവിരുദ്ധരുമായ കോൺഗ്രസ് നേതൃത്വത്തെ തുറന്നുകാട്ടുന്ന പ്രതികരണമാണ് ദിഗ്‍വിജയ് സിങ്ങ് നടത്തിയതെന്നായിരുന്നു സി.ആർ.കേശവന്റെ പ്രതികരണം. ദിഗ്‍വിജയ് സിങ്ങിന്റെ പോസ്റ്റിലെ വെളിപ്പെടുത്തലിനോട് പ്രതികരിക്കാൻ രാഹുൽ ഗാന്ധി ധൈര്യം കാണിക്കുമോയെന്നും സി.ആർ.കേശവൻ ചോദിച്ചു.








.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.