വട്ടിയൂർക്കാവ് എംഎൽഎ ഓഫിസ് ഒഴിയണമെന്ന് ശാസ്തമംഗലം കൗൺസിലർ ആർ. ശ്രീലേഖ.

തിരുവനന്തപുരം :തിരുവനന്തപുരം കോർപറേഷന്റെ ശാസ്തമംഗലത്തെ കെട്ടിടത്തിൽ പ്രവർത്തിക്കുന്ന വട്ടിയൂർക്കാവ് എംഎൽഎ ഓഫിസ് ഒഴിയണമെന്ന് ശാസ്തമംഗലം കൗൺസിലർ ആർ. ശ്രീലേഖ.

ഇന്നലെ ഫോണിലൂടെയാണ് കൗൺസിലർ സ്ഥലം എംഎൽഎ വി.കെ. പ്രശാന്തിനോടു ഇക്കാര്യം ആവശ്യപ്പെട്ടത്.

നിലവിൽ ശാസ്തമംഗലത്തുള്ള കോർപറേഷൻ കെട്ടിടത്തിലാണ് വട്ടിയൂർക്കാവ് എംഎൽഎയുടെ ഓഫിസ് സ്ഥിതി ചെയ്യുന്നത്. ഇതേ കെട്ടിടത്തിലാണ് മുൻ കൗൺസിലറിനും ഓഫിസുണ്ടായിരുന്നത്. എന്നാൽ ഈ മുറി ചെറുതാണെന്നും എംഎൽഎ ഓഫിസ് പ്രവർത്തിക്കുന്ന മുറി തനിക്കു വേണമെന്നുമാണ് ശ്രീലേഖ നേരിട്ട് പ്രശാന്തിനെ വിളിച്ച് അറിയിച്ചത്. 

കൗൺസിലർ ആർ. ശ്രീലേഖയുടെ ആവശ്യം അനുവദിക്കാനാവില്ലെന്ന് എംഎൽഎ പറഞ്ഞു.വാടക കരാർ പ്രകാരമാണ് ഓഫിസ് അനുവദിച്ചിട്ടുള്ളതെന്നും 2026 നിയമസഭാ തിരഞ്ഞെടുപ്പ് വരെ കാലാവധിയുണ്ടെന്നും അദ്ദേഹം പറഞ്ഞു. അതേസമയം കോർപറേഷൻ കൗൺസിൽ ആവശ്യപ്പെട്ടാൽ എംഎൽഎയ്ക്ക് ഓഫിസ് ഒഴിഞ്ഞുനൽകേണ്ടി വരും. 

വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ വട്ടിയൂർക്കാവിൽ ശ്രീലേഖ ബിജെപി സ്ഥാനാർഥിയാകുമെന്നും അഭ്യൂഹമുണ്ട്. ഈ അവസരത്തിലാണ് എംഎൽഎ ഓഫിസ് ഒഴിപ്പിക്കാൻ കൗൺസിലർ ശ്രമിക്കുന്നതെന്നതും ശ്രദ്ധേയമാണ്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.comകുരിശുപള്ളിക്ക് നേരെയും ആക്രമണം ഉണ്ടാകാം. കെട്ടിടം പൊളിച്ചവരെ അറസ്റ്റ് ചെയ്യണം | SUMITH GEORGE BJP

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

കമലേശ്വരം കേസില്‍ നിർണ്ണായക വഴിത്തിരിവ്, ഉണ്ണിക്കൃഷ്‌ണൻ ഗേ ഗ്രൂപ്പിലെ അംഗം Puthoor | Kollam ?

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !