ലണ്ടൻ ;യുകെയിലെ ഡ്രൈവിങ് ലൈസൻസ്, റോഡ് നിയമങ്ങളിൽ കാതലായ മാറ്റങ്ങൾ വരുത്തിക്കൊണ്ടുള്ള പുതിയ ഉത്തരവ് വ്യാഴാഴ്ച (ഡിസംബർ 18) മുതൽ പ്രാബല്യത്തിൽ വരും.
റോഡ് സുരക്ഷ വർധിപ്പിക്കുന്നതിനും ഇലക്ട്രിക് വാഹനങ്ങളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിനുമായാണ് ഡ്രൈവർ ആൻഡ് വെഹിക്കിൾ ലൈസൻസിങ് ഏജൻസി (DVLA) നിയമങ്ങൾ പരിഷ്കരിക്കുന്നത്. പ്രവാസി മലയാളികൾ ഉൾപ്പെടെയുള്ള ഡ്രൈവർമാർ നിർബന്ധമായും അറിഞ്ഞിരിക്കേണ്ട പ്രധാന മാറ്റങ്ങൾ താഴെ പറയുന്നവയാണ്.ലൈസൻസ് പുതുക്കൽ: നേരത്തെ 70 വയസ്സായിരുന്നു ലൈസൻസ് നിർബന്ധമായി പുതുക്കേണ്ട പ്രായപരിധിയെങ്കിൽ, പുതിയ നിയമപ്രകാരം അത് 65 വയസ്സായി കുറച്ചു.കാലാവധി: 65 വയസ്സ് കഴിഞ്ഞാൽ ഓരോ മൂന്ന് വർഷം കൂടുമ്പോഴും ലൈസൻസ് പുതുക്കണം. നേരത്തെ ഇത് 10 വർഷമായിരുന്നു. ∙ കാഴ്ച പരിശോധന (Eye Test): ലൈസൻസ് പുതുക്കുന്നതിനായി 20 മീറ്റർ അകലെയുള്ള നമ്പർ പ്ലേറ്റ് വായിക്കുന്നത് മാത്രം ഇനി മതിയാകില്ല. പകരം, അംഗീകൃത ഒപ്റ്റീഷ്യനിൽ നിന്നുള്ള ഔദ്യോഗിക കാഴ്ച പരിശോധനാ റിപ്പോർട്ട് സമർപ്പിക്കേണ്ടത് നിർബന്ധമാക്കും.
ആരോഗ്യ വിവരങ്ങൾ: വാഹനം ഓടിക്കാൻ തടസ്സമാകുന്ന ആരോഗ്യപ്രശ്നങ്ങൾ (Medical Conditions) അധികൃതരെ അറിയിക്കുന്നതിൽ വീഴ്ച വരുത്തിയാൽ 1,000 പൗണ്ട് (ഏകദേശം 1 ലക്ഷം രൂപ) വരെ പിഴ ഈടാക്കും. എൻഎച്ച്എസുമായി ചേർന്ന് ഡിവിഎൽഎ പരിശോധന കർശനമാക്കും.ഇലക്ട്രിക് വാഹനങ്ങൾ (EV): ലൈസൻസിൽ ഇളവ്: സീറോ എമിഷൻ വാഹനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി കാറ്റഗറി ബി ലൈസൻസുള്ളവർക്ക് കൂടുതൽ ഭാരമുള്ള ഇലക്ട്രിക് വാനുകൾ ഓടിക്കാൻ അനുമതി ലഭിക്കും. ∙ നിലവിൽ 3.5 ടൺ വരെയാണ് അനുമതിയെങ്കിൽ, ഇലക്ട്രിക് വാഹനങ്ങൾക്ക് ഇത് 4.25 ടൺ വരെയാക്കി വർധിപ്പിച്ചു. ഇലക്ട്രിക് വാഹനങ്ങളുടെ ബാറ്ററിയുടെ ഭാരം കണക്കിലെടുത്താണിത്.
ഈ ആനുകൂല്യം ലഭിക്കാൻ ഡ്രൈവർക്ക് കുറഞ്ഞത് 21 വയസ്സും, രണ്ട് വർഷത്തെ ഡ്രൈവിംഗ് പരിചയവും ഉണ്ടായിരിക്കണം.ലണ്ടൻ യാത്രയ്ക്കും നികുതിയിലും അധികച്ചെലവ് ∙ കൺജഷൻ ചാർജ്: ലണ്ടനിൽ ഇലക്ട്രിക് വാഹനങ്ങൾക്ക് നൽകിയിരുന്ന കൺജഷൻ ചാർജ് ഇളവ് ക്രിസ്മസ് ദിനം (ഡിസംബർ 25, 2025) മുതൽ അവസാനിക്കും. ഇതോടെ ലണ്ടൻ നഗരത്തിൽ പ്രവേശിക്കാൻ എല്ലാ വാഹനങ്ങളും ഫീസ് നൽകേണ്ടി വരും. ∙ റോഡ് ടാക്സ്: 2025 ഏപ്രിൽ ഒന്ന് മുതൽ ഇലക്ട്രിക് വാഹനങ്ങൾക്കും വെഹിക്കിൾ എക്സൈസ് ഡ്യൂട്ടി (VED) അഥവാ റോഡ് ടാക്സ് ബാധകമാക്കിയിട്ടുണ്ട്.
40,000 പൗണ്ടിന് മുകളിൽ വിലയുള്ള ഇലക്ട്രിക് കാറുകൾക്ക് എക്സ്പെൻസീവ് കാർ സപ്ലിമെന്റ്' നൽകണം. ∙ ഇന്ധന നികുതി (Fuel Duty): നിരക്കുകളിൽ തല്ക്കാലം വർധനവില്ലാത്തത് സാധാരണക്കാർക്ക് ആശ്വാസമാണ്. എന്നാൽ കമ്പനി കാർ ഉപയോഗിക്കുന്നവർക്കുള്ള ബെനഫിറ്റ് ഇൻ കൈൻഡ് (BiK) ടാക്സിൽ 1% വർധനവുണ്ടാകും. പുതിയ മാറ്റങ്ങൾ കൃത്യമായി പാലിച്ചില്ലെങ്കിൽ ലൈസൻസ് റദ്ദാക്കുന്നതുൾപ്പെടെയുള്ള നടപടികൾ നേരിടേണ്ടി വരുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകുന്നു.








.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.