തിരുവനന്തപുരം; സംസ്ഥാന സർക്കാർ ആവിഷ്കരിച്ച സ്ത്രീ സുരക്ഷാ പദ്ധതിയുടെ അപേക്ഷകൾ ഇന്ന് മുതൽ സ്വീകരിച്ചു തുടങ്ങും.
നിലവിൽ സംസ്ഥാനത്തെ മറ്റ് സാമൂഹികക്ഷേമ പദ്ധതികളുടെയോ പെൻഷനുകളുടെയോ ഗുണഭോക്താക്കൾ അല്ലാത്ത അർഹരായ സ്ത്രീകൾക്ക് പ്രതിമാസം 1000 രൂപ ധനസഹായം ലഭ്യമാക്കുന്നതാണ് ഈ പദ്ധതി. ksmart.lsgkerala.gov.in എന്ന വെബ്സൈറ്റ് മുഖേന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ സെക്രട്ടറിമാർക്ക് അപേക്ഷകൾ സമർപ്പിക്കണം.FAQ ചോദ്യം: പദ്ധതി എന്താണ്? ഉത്തരം: കേരള സർക്കാർ ആവിഷ്കരിച്ച സ്ത്രീ സുരക്ഷാ പദ്ധതിയിലൂടെ അർഹരായ സ്ത്രീകൾക്കും ട്രാൻസ് വുമൺ വിഭാഗത്തിൽപ്പെട്ടവർക്കും പ്രതിമാസം ₹1000 ധനസഹായം നൽകുന്നതാണ്. ചോദ്യം: അപേക്ഷ സ്വീകരിക്കുന്നത് എപ്പോൾ മുതൽ? ഉത്തരം: ഇന്ന് മുതൽ അപേക്ഷകൾ സ്വീകരിച്ചു തുടങ്ങും. ചോദ്യം: ആർക്കാണ് ഈ പദ്ധതിക്ക് അപേക്ഷിക്കാനാകുക? ഉത്തരം:
∙ കേരളത്തിൽ സ്ഥിരതാമസമുള്ളവർ ∙ 35 മുതൽ 60 വയസ് വരെ പ്രായമുള്ള സ്ത്രീകൾ ∙ ട്രാൻസ് വുമൺ വിഭാഗത്തിൽപ്പെട്ടവർ ∙ അന്ത്യോദയ അന്നയോജന (മഞ്ഞ കാർഡ്) അല്ലെങ്കിൽ മുൻഗണനാ വിഭാഗം (പിങ്ക് കാർഡ്) ഉള്ളവർ ∙ നിലവിൽ മറ്റ് സാമൂഹികക്ഷേമ പദ്ധതികളുടെയോ പെൻഷനുകളുടെയോ ഗുണഭോക്താക്കളല്ലാത്തവർ.
ചോദ്യം: ആർക്കാണ് പദ്ധതിയുടെ ആനുകൂല്യം ലഭിക്കാത്തത്? ഉത്തരം:വിധവാ പെൻഷൻ ∙ അവിവാഹിത പെൻഷൻ ∙ വികലാംഗ പെൻഷൻ ∙ വിവിധ സർവീസ് പെൻഷനുകൾ ∙ കുടുംബ പെൻഷൻ ∙ ഇപിഎഫ് പെൻഷൻ ∙ കേന്ദ്ര/സംസ്ഥാന സർക്കാർ സർവീസിലോ സർക്കാർ ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങളിലോ സർവകലാശാലകളിലോ സ്ഥിരമായോ കരാർ അടിസ്ഥാനത്തിലോ ജോലി ചെയ്യുന്നവർ
ചോദ്യം: എങ്ങനെ അപേക്ഷിക്കണം? ഉത്തരം: ksmart.lsgkerala.gov.in എന്ന വെബ്സൈറ്റ് മുഖേന ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനത്തിലെ സെക്രട്ടറിക്ക് അപേക്ഷ സമർപ്പിക്കണം. ചോദ്യം: പ്രായം തെളിയിക്കാൻ ഏത് രേഖകൾ സ്വീകരിക്കും? ഉത്തരം: താഴെപ്പറയുന്നവയിൽ ഏതെങ്കിലും ഒന്ന്:
ജനന സർട്ടിഫിക്കറ്റ് ∙ സ്കൂൾ സർട്ടിഫിക്കറ്റ് ∙ ഡ്രൈവിങ് ലൈസൻസ് ∙ പാസ്‌പോർട്ട് ∙ ഇവ ലഭ്യമല്ലെങ്കിൽ മെഡിക്കൽ ഓഫിസർ നൽകുന്ന സർട്ടിഫിക്കറ്റ് ഉപയോഗിക്കാം.
ചോദ്യം: അപേക്ഷയോടൊപ്പം സമർപ്പിക്കേണ്ട രേഖകൾ എന്തൊക്കെ? ഉത്തരം:
ബാങ്ക് അക്കൗണ്ട് വിവരങ്ങൾ ∙ IFSC കോഡ് ∙ ആധാർ നമ്പർ ∙ സ്വയം സാക്ഷ്യപ്പെടുത്തിയ സത്യപ്രസ്താവന
ചോദ്യം: ആനുകൂല്യം തുടർന്നും ലഭിക്കാൻ എന്തെങ്കിലും നിബന്ധനകളുണ്ടോ? ഉത്തരം: എല്ലാ വർഷവും ആധാർ അധിഷ്ഠിത വാർഷിക മസ്റ്ററിങ് നിർബന്ധമാണ്.
ചോദ്യം: ഗുണഭോക്താവ് മരിച്ചാൽ ആനുകൂല്യം അവകാശികൾക്ക് ലഭിക്കുമോ? ഉത്തരം: ഇല്ല. ഗുണഭോക്താവ് മരിച്ചാൽ ധനസഹായം കൈമാറാനുള്ള വ്യവസ്ഥയില്ല.
ചോദ്യം: ജയിൽ ശിക്ഷ അനുഭവിച്ചാൽ ആനുകൂല്യം ലഭിക്കുമോ? ഉത്തരം: ഒരു മാസമോ അതിൽ അധികമോ ജയിൽ ശിക്ഷ, റിമാൻഡ് അനുഭവിക്കുന്ന കാലയളവിൽ ധനസഹായം ലഭിക്കില്ല.
ചോദ്യം: തെറ്റായ വിവരങ്ങൾ നൽകിയാൽ എന്ത് നടപടി ഉണ്ടാകും? ഉത്തരം: തെറ്റായ വിവരങ്ങൾ നൽകി ആനുകൂല്യം കൈപ്പറ്റിയാൽ 18% പലിശ സഹിതം തുക തിരിച്ചുപിടിക്കും.








.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.