മുണ്ടക്കയം: മുണ്ടക്കയം ഗ്രാമപഞ്ചായത്ത് മുൻ അംഗവും സർവീസ് സഹകരണ ബാങ്ക് ഡയറക്ടർ ബോർഡംഗവുമായ ആലപ്പാട്ട് എ.വി. ചാക്കോ (ജോണി - 65) നിര്യാതനായി.
കേരള കോൺഗ്രസ് നേതാവെന്ന നിലയിൽ മുണ്ടക്കയത്തെ രാഷ്ട്രീയ-സാമൂഹിക മേഖലകളിൽ ദീർഘകാലം സജീവസാന്നിധ്യമായിരുന്നു അദ്ദേഹം.
സംസ്കാര ശുശ്രൂഷകൾ ചൊവ്വാഴ്ച (23/12/2025) രാവിലെ സ്വഭവനത്തിൽ ആരംഭിച്ച് മുണ്ടക്കയം വ്യാകുല മാതാ ഫെറോന പള്ളി സെമിത്തേരിയിലെ കുടുംബക്കല്ലറയിൽ നടക്കും.
കുടുംബം:
ഭാര്യ: ബീന (കുളത്തൂർമുഴി പഴയരിക്കൽ കുടുംബാംഗം).
മക്കൾ: ജസ്റ്റിൻ (അബുദാബി), ജെഫിൻ (കാനഡ).
മരുമകൾ: മെറ്റിൽഡ അയിലുമാലിൽ, ഇഞ്ചിയാനി (അബുദാബി).
കൊച്ചുമകൻ: ഇമ്മാനുവേൽ.
പൊതുപ്രവർത്തകൻ എന്ന നിലയിൽ ജനകീയ വിഷയങ്ങളിൽ സജീവമായി ഇടപെട്ടിരുന്ന എ.വി. ചാക്കോയുടെ വിയോഗം മുണ്ടക്കയത്തെ രാഷ്ട്രീയ-സഹകരണ മേഖലകൾക്ക് വലിയ നഷ്ടമാണ്.







.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.