വിവിധ സായുധ പൊലീസ് സേനകളിൽ നിരവധി ഒഴിവുകൾ,ഇപ്പോൾ അപേക്ഷിക്കാം..!

കേന്ദ്ര സേനയിൽ യുവാക്കൾക്ക് അവസരം. വിവിധ സായുധ പൊലീസ് സേനകളിലെല്ലാമായി 25, 487 ഒഴിവുകളാണ് ഉള്ളത്.

പത്താം ക്ലാസ്സുകാർക്ക് ഇത് നല്ലൊരു അവസരമാണ്. വനിതകൾക്കും അർഹതയുണ്ട്. ഇതിനായുള്ള സ്റ്റാഫ് സിലക്ഷൻ കമ്മീഷന്റെ വിജ്ഞാപന പ്രകാരം ഡിസംബർ 31 വരെ ഓൺലൈനായി അപേക്ഷിക്കാം.ഒഴിവുകളുടെ ഘടന ഏറ്റവും കൂടുതൽ ഒഴിവുകളുള്ളത് സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സിലാണ് (സിഐഎസ്എഫ്)  - 14,595 (പുരുഷന്മാർ 13, 135, സ്ത്രീകൾ 1,460).

സെൻട്രൽ റിസർവ് പൊലീസ് ഫോഴ്സ് ( പുരുഷന്മാർ 5,366, സ്ത്രീകൾ 124) സശസ്ത്ര സീമാ ബൽ (SSB) (പുരുഷന്മാർ 1,764 , സ്ത്രീകൾ ഇപ്പോൾ ഒഴിവില്ല ), അസം റൈഫിൾസ് (പുരുഷന്മാർ 1,566 , സ്ത്രീകൾ 150 ), ഇൻഡോ ടിബറ്റൻ ബോർഡർ പൊലീസ് (പുരുഷന്മാർ 1,099, സ്ത്രീകൾ 194), ബോർഡർ സെക്യൂരിറ്റി ഫോഴ്സ് ( പുരുഷന്മാർ 524 , സ്ത്രീകൾ 92), സെക്രട്ടേറിയേറ്റ് സെക്യൂരിറ്റി ഫോഴ്സ് ( പുരുഷന്മാർ 23 സ്ത്രീകൾ ഇപ്പോൾ ഒഴിവില്ല ) എന്നിങ്ങനെയാണ് വിവിധ സായുധ സേനാ വിഭാഗങ്ങളിലെ ഒഴിവുകൾ.അപേക്ഷയോഗ്യത ഒരു അംഗീകൃത പരീക്ഷാ ബോർഡിന്റെ പത്താം ക്ലാസ് ജയിച്ചവർക്ക് അപേക്ഷിക്കാം. 

പ്രായം 01-01-2026 തീയതി കണക്കാക്കി 18 നും 23 വയസ്സിനുമിടയിലായിരിക്കണം. പിന്നാക്ക/ പട്ടികജാതി വിഭാഗം ഉദ്യോഗാർഥികൾക്ക് യഥാക്രമം മൂന്ന്/ അഞ്ച് വയസ്സിളവുണ്ട്. വിമുക്ത ഭടന്മാർക്ക് മൂന്നു വർഷത്തെയും.  തിരഞ്ഞെടുപ്പ് രീതി കംപ്യൂട്ടറധിഷ്ഠിത പരീക്ഷ, ഫിസിക്കൽ സ്റ്റാൻഡേർഡ് ടെസ്റ്റ്, ഫിസിക്കൽ എഫിഷ്യൻസി ടെസ്റ്റ്, പ്രമാണ പരിശോധന എന്നീ ഘട്ടങ്ങളിലൂടെയാണ് തിരഞ്ഞെടുപ്പ്.കംപ്യൂട്ടറധിഷ്ഠിത പരീക്ഷ ഇത് ഒരു മണിക്കൂർ, 160 മാർക്ക്. രണ്ട് മാർക്കിനുള്ള 80 ചോദ്യങ്ങൾക്ക് ഉത്തരമെഴുതണം. ചോദ്യപേപ്പറിൽ നാല് വിഷയങ്ങളിൽ 20 വീതം ചോദ്യങ്ങൾ ഉണ്ടാകും.


 എ) ജനറൽ ഇന്റലിജൻസ് ആൻഡ് റീസണിങ്, ബി) ജനറൽ നോളജ് ആൻഡ് ജനറൽ അവേർനെസ്, സി) എലമെന്ററി മാത്തമാറ്റിക്സ്, ഡി)ഇംഗ്ലീഷ്/ ഹിന്ദി എന്നിവയാണ് വിഷയങ്ങൾ. ഓരോ തെറ്റുത്തരത്തിനും 0.25 മാർക്ക് നെഗറ്റീവ് ആകും എന്നത് കംപ്യൂട്ടർ പരീക്ഷ സമയത്ത് പ്രത്യേകം ഓർക്കണം. എൻസിസിയിൽ പ്രവർത്തിച്ചിവർക്ക് സി/ബി/എ സർട്ടിഫിക്കറ്റുകൾ ഉണ്ടെങ്കിൽ ഇതിന് യഥാക്രമം പരീക്ഷയിലെ മൊത്തം മാർക്കിന്റെ അഞ്ച്/മൂന്ന്/രണ്ട് ശതമാനം മാർക്ക് ഇൻസെന്റീവ് ആയി ലഭിക്കും. ഇംഗ്ലീഷിലും, ഹിന്ദിയിലും കൂടാതെ ഇന്ത്യയിലെ പതിമൂന്നു പ്രാദേശിക ഭാഷകളിലും ഉത്തരമെഴുതാം. മലയാളം, കൊങ്കണി, ഉറുദു തുടങ്ങിയ ഭാഷകളിൽ ചോദ്യപേപ്പർ ഉണ്ടാകും. 

കംപ്യൂട്ടർ പരീക്ഷയിൽ യോഗ്യത നേടുന്നവരെ തുടർന്നുള്ള ശാരീരിക ടെസ്റ്റിന് വിളിക്കും.പരീക്ഷ കേന്ദ്രങ്ങൾ കംപ്യൂട്ടർ പരീക്ഷ 2026 ഫെബ്രുവരി - ഏപ്രിൽ മാസങ്ങളിൽ പ്രതീക്ഷിക്കാം. പരീക്ഷയ്ക്ക് കേരളത്തിൽ കണ്ണൂർ, കോഴിക്കോട്, മലപ്പുറം, തൃശൂർ, എറണാകുളം, കോട്ടയം, കൊല്ലം, ആലപ്പുഴ, തിരുവനന്തപുരം എന്നീ സ്ഥലങ്ങളിൽ സെന്ററുകൾ ഉണ്ട്. മംഗളൂരു, ഉഡുപ്പി, കോയമ്പത്തൂർ, സേലം, തിരുനെൽവേലി തുടങ്ങിയയിടങ്ങളിലും പരീക്ഷ എഴുതാം.മറ്റ് കാര്യങ്ങൾ ശമ്പള സ്കെയിൽ- 21,700 - 6 9,100 രൂപ. കേന്ദ്ര നിരക്കിലുള്ള മറ്റ് അലവൻസുകളും ആനുകൂല്യങ്ങളും വേറെയും ലഭിക്കും. ഏത് സായുധ സേനയിലാണ് ചേരാൻ താൽപര്യം എന്നത് മുൻഗണനയായി അപേക്ഷയിൽ നൽകണം. അപേക്ഷകന്റെ ഫോട്ടോഗ്രാഫ്, ഒപ്പ് തുടങ്ങിയവ അപ്‌ലോഡ് ചെയ്യുന്നതിൽ ശ്രദ്ധ വേണം. 

ഇവയെല്ലാം സംബന്ധിച്ച നിർദ്ദേശങ്ങൾ ജോലി വിജ്ഞാപനത്തിൽ ഉണ്ട്. ഫിസിക്കൽ ടെസ്റ്റുകളുടെ മാനദണ്ഡങ്ങളും പറയുന്നുണ്ട്. അപേക്ഷ ഫീസ് 100 രൂപ. വനിതകൾ/ പട്ടിക വിഭാഗം/ വിമുക്തഭടന്മാർ എന്നിവർക്ക് ഫീസ് ഇല്ല. അപേക്ഷയിൽ തിരുത്തലുകൾ വേണ്ടതുണ്ടെങ്കിൽ ജനുവരി 8 മുതൽ 10 വരെ നടത്താവുന്നതാണ്. വിവരങ്ങൾക്ക്: https://rect.crpf.gov.in/ , https://ssc.gov.in

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇത് വേറെ ലെവൽ' കളങ്കാവൽ ആദ്യ ഷോയിലെ ജനങ്ങളുടെ പ്രതികരണം | Kalamkaval l Mammootty | Theatre Response

കോട്ടയം പിടിച്ചെടുക്കുവാൻ മാണി ഗ്രൂപ്പ് സ്ഥാനാർത്ഥികൾ ഇറങ്ങി.. | ELECTION 2025 | #josekmani | Vote

BJP സ്ഥാനാർത്ഥികൾക്കെതിരെ പരിഹാസവുമായി എക്സ് എംപി പി സി തോമസ്..

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !