മലപ്പുറത്ത് പർദ്ദ ധരിച്ച അഞ്ചംഗ സംഘം വീട് കയറി ആക്രമിച്ചതായി പരാതി

പാണ്ടിക്കാട് (മലപ്പുറം): പട്ടാപ്പകൽ വീടുകയറി ആക്രമണം. പാണ്ടിക്കാട് കുറ്റിപ്പുളിയിലാണ് സംഭവം.

പർദ്ദ ധരിച്ച അഞ്ചംഗ സംഘമാണ് വീട്ടിൽ അതിക്രമിച്ചുകയറി വീട്ടുകാരെ ആക്രമിക്കുകയും പണവും സ്വർണവും ആവശ്യപ്പെടുകയും ചെയ്തത്.കുറ്റിപ്പുളിയിലെ ചക്കാലക്കുന്നൻ അബ്ദുവിന്റെ വീടിന്റെ പിൻവശത്തുകൂടിയാണ് അക്രമിസംഘം എത്തിയത്.
പർദ്ദ ധരിച്ച് കാറിൽ എത്തിയ ഇവർ വീട്ടിലേക്ക് അതിക്രമിച്ചുകയറി. കത്തി കാട്ടി അബ്ദുവിനോട് പണവും സ്വർണവും ആവശ്യപ്പെട്ടു. എതിർക്കാൻ ശ്രമിച്ച അബ്ദുവിനെ അടിച്ചുവീഴ്ത്തി.
മക്കളായ ഫൗസിയ, സാബിറ, പേരമക്കൾ ഷാമിൽ, സൻവ എന്നിവരേയും അക്രമികൾ മർദ്ദിച്ചു. ശബ്ദംകേട്ട് സമീപവാസികൾ ഓടിയെത്തിയതോടെ നാലുപേർ രക്ഷപ്പെട്ടു. ഒരാളെ നാട്ടുകാർ പിടികൂടി പോലീസിലേല്പിച്ചു. ഇയാളെ ചോദ്യംചെയ്തുവരികയാണെന്ന് പോലീസ് പറഞ്ഞു.  

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !