അല്‍പ്പനേരം സംസാരിക്കാനും, ഒറ്റപ്പെടലില്‍ അവർക്കൊരു കൂട്ട് ആയി മാറാനും "സല്ലാപം". മുതിര്‍ന്ന പൗരന്മാരുടെ മാനസിക ആരോഗ്യം കൂടുതൽ മെച്ചപ്പെടുത്തുന്നതിനായും, അവര്‍ അനുഭവിക്കുന്ന ഏകാന്തതക്ക് ഒരു പരിഹാരം കാണുന്നതിനുമായി, മുതിർന്ന പൗരന്മാരെയും പുതിയ തലമുറയെയും ടെലിഫോൺ മുഖാന്തിരം ബന്ധിപ്പിച്ച്, ഒറ്റക്ക് താമസിക്കുന്ന/ ഒറ്റപ്പെടൽ അനുഭവിക്കുന്ന മുതിർന്ന പൗരന്മാർക്ക് ഒരു phone mate-നെ/ telephone friend-നെ നൽകുകയും, അതിലൂടെ വാർദ്ധക്യം കൂടുതൽ സന്തോഷകരമാക്കുകയും ചെയ്യുക എന്ന ഉദ്ദേശ്യത്തോട് കൂടി സാമൂഹ്യ നീതി വകുപ്പ് ആരംഭിച്ച പദ്ധതിയാണ് സല്ലാപം.
വീട്ടില്‍ ഒറ്റയ്ക്ക് താമസിക്കുകയോ, ഏകാന്തത അനുഭവിക്കുകയോ ചെയ്യുന്ന മുതിര്‍ന്ന പൗരന്മാര്‍ക്ക് അല്‍പ്പനേരം സംസാരിക്കാനും, ഒറ്റപ്പെടലില്‍ അവർക്കൊരു കൂട്ട് ആയി മാറാനും പദ്ധതിയിലൂടെ കഴിയും. കൂടാതെ, മുതിര്‍ന്ന പൗരന്മാരെ പുതുതലമുറയുമായി കൂടുതൽ ബന്ധിപ്പിക്കാനും, ചെറുപ്പക്കാർക്കിടയിൽ വയോജന സംരക്ഷണത്തിന്റെ പ്രാധാന്യം മനസ്സിലാക്കി കൊടുക്കാനും ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നുണ്ട്. കേരളത്തിലെ വിവിധങ്ങളായ കോളേജുകളിലെ സന്നദ്ധമനോഭാവമുള്ള വിദ്യാർത്ഥികളെ ഉൾപ്പെടുത്തിക്കൊണ്ടാണ് സല്ലാപം പദ്ധതി നടപ്പിലാക്കുന്നത്.
പ്രവാസി മലയാളികളുടെ 60 വയസ്സിന് മുകളിൽ പ്രായമുള്ള രക്ഷിതാക്കളേയും സല്ലാപം പദ്ധതിയിൽ ഉൾപ്പെടുത്തണമെന്നുള്ള സർക്കാർ നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിൽ പ്രവാസി മലയാളികൾക്കിടയിലും പദ്ധതിക്ക് ആവശ്യമായ പ്രചാരണം നൽകി വരുന്നുണ്ട്.
എല്ലാ ദിവസവും രാവിലെ 8 മണി മുതൽ രാത്രി 8 മണി വരെ പ്രവർത്തിക്കുന്ന 14567 എന്ന എൽഡർലൈൻ (നാഷണൽ ഹെല്പ് ലൈൻ ഫോർ സീനിയർ സിറ്റിസൺസ്) ടോൾ ഫ്രീ നമ്പറിൽ വിളിച്ചാൽ സല്ലാപം പദ്ധതിയുടെ കൂടുതൽ വിവരങ്ങൾ അറിയാനും പദ്ധതിയിൽ രജിസ്റ്റർ ചെയ്യാനും കഴിയും. ഇത്തരത്തിൽ രജിസ്റ്റർ ചെയ്യുന്നവരെ അടുത്ത 48 മണിക്കൂറിനുള്ളിൽ വോളണ്ടിയർമാരായ വിദ്യാർത്ഥികൾ ടെലിഫോൺ മുഖാന്തിരം ബന്ധപ്പെട്ട് വിശദമായി സംസാരിക്കുകയും, ആവശ്യമായ മാനസിക പിന്തുണ നൽകുകയും ചെയ്യുന്നു. ശേഷം സേവനത്തിനെ കുറിച്ചുള്ള അഭിപ്രായം അറിയാൻ, പേര് രജിസ്റ്റർ ചെയ്ത വ്യക്തിയെ എൽഡർലൈനിൽ നിന്നും തിരികെ വിളിക്കുകയും ചെയ്യും.
#NorkaRoots #Sallapam #SeniorMentalHealth #ElderCare #MentalWellbeing






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.