പാലാ;ചേര്‍പ്പുങ്കല്‍ മാര്‍സ്ലീവാ ഫോറോനാ പള്ളിയില്‍ ഉണ്ണി മിശിഹായുടെ ദര്‍ശന തിരുനാളിന് ഡിസംബര്‍ 25 വ്യാഴം കൊടിയേറും.
പാതിരാ കുര്‍ബാനക്ക് ശേഷം വികാരി ഫാ. മാത്യു തെക്കേല്‍ കൊടിയേറ്റും. തുടര്‍ന്ന് 5 30നും 6 45നും 8 :00നും വി. കുര്‍ബാന നടക്കും. ഡിസംബര്‍ 26 (വെള്ളി) രാവിലെ 5: 30, 6: 45,7 :30,8:45 വി. കുര്‍ബാന. തുടര്‍ന്ന് അഖണ്ഡ ജപമാലയും ദിവ്യകാരുണ്യ ആരാധനയും നടക്കും. വൈകിട്ട് 5 00ന് ആഘോഷമായ പരിശുദ്ധ കുര്‍ബാന, സന്ദേശം നൊവേന. മോണ്‍. സെബാസ്റ്റ്യന്‍ വേത്താനത്ത്( വികാരി ജനറല്‍ ).ഡിസംബര്‍ 27 രാവിലെ 5 :30,6 :30,7 :3 0 പരിശുദ്ധ കുര്‍ബാന. വൈകിട്ട് 4: 30ന് ആഘോഷമായ കുര്‍ബാന സന്ദേശം: മോണ്‍. ജോസഫ് കണി യോടിക്കല് (വികാരി ജനറല്‍). ഡിസംബര്‍ 28 (ഞായര്‍ )രാവിലെ 5: 30, 6:45, 8 :00മണി വി. കുര്‍ബാന,തുടര്‍ന്ന് ശിശുക്കള്‍ക്ക് വേണ്ടിയുള്ള പ്രാര്‍ത്ഥനയും ആശീര്‍വാദവും..മോണ്‍ ജോസഫ് ത ടത്തില്‍ (മുഖ്യ വികാരി ജനറല്‍) 4: 30ന് വി. കുര്‍ബാന, ജപമാല, ആരാധന ദിവ്യകാരുണ്യപ്രദക്ഷിണം.
ഡിസംബര്‍ 29 ( തിങ്കള്‍) രാവിലെ 5 : 30,7 :30 വി. കുര്‍ബാന,ഇലക്തോരമാരുടെ വാഴ്ച. വൈകിട്ട് 3:00ന് റംസാ പ്രസുദേന്തി വാഴ്ച്ച, പരിശുദ്ധ കുര്‍ബാന:മോണ്‍. ജോസഫ് മലേപറമ്പില്‍ ( വികാരി ജനറല്‍).6:00 മണിക്ക് ജപമാലപ്രദക്ഷിണം നെയ്യൂര്‍ കുരിശുപള്ളിയില്‍ നിന്നും പള്ളിയിലേക്ക്. ഡിസംബര്‍ 30 (ചൊവ്വാഴ്ച )രാവിലെ 5 :30, 6 30, 7:30 വി. കുര്‍ബാന,സന്ദേശം വൈകിട്ട് 6:00ന് വി. കുര്‍ബാന, ലദീഞ്ഞ്. (ചെമ്പിളാവ് ഗ്രോട്ടോയില്‍).
തുടര്‍ന്ന് ആഘോഷമായ പ്രദക്ഷിണം പള്ളിയിലേക്ക്. ഡിസംബര്‍ 31 പ്രധാന തിരുനാള്‍ ദിനമായ( ബുധന്‍ ) രാവിലെ 5: 30, 6:30,7 :30 വി. കുര്‍ബാന. ഉച്ചകഴിഞ്ഞ് 3 :00ന് തിരി വെഞ്ചരിപ്പ്.. തുടര്‍ന്ന് ഉണ്ണി മിശിഹായുടെ തിരുസരൂപത്തില് നേര്‍ച്ച സമര്‍പ്പണം. 4:40ന് തിരുസരൂപം പ്രധാന പന്തലില്‍ പ്രതിഷ്ഠിക്കുന്നു. 5:00മണിക്ക് വിശുദ്ധ കുര്‍ബാന.വൈകിട്ട് 6:30ന് ലദീഞ്ഞ ്( കുമ്മണ്ണൂര്‍ സെന്റ് തോമസ് സ്മാരകത്തില്‍) തുടര്‍ന്ന് 6: 45ന് പ്രദക്ഷിണം. മാര്‍ സ്ലീവാ ഷോപ്പിംഗ് കോംപ്ലക്സ്, ടൗണ്‍ കപ്പേള ചുറ്റി പള്ളിയിലേക്ക്.10: 30ന് സമാപന പ്രാര്‍ത്ഥന.11:45ന് വര്‍ഷാവസാന പ്രാര്‍ത്ഥന 12:00 ന് വര്‍ഷാ രംഭ പ്രാര്‍ത്ഥന.
ജനുവരി 1( വ്യാഴം)രാവിലെ 12 :15 ന് ആഘോഷമായവി. കുര്‍ബാന, സന്ദേശം തുടര്‍ന്ന് രാവിലെ 5:30, 6 :30 8 :00 മണിക്ക് പരിശുദ്ധ കുര്‍ബാന. 9:30ന് ആഘോഷമായ തിരുനാള്‍ റാസ. (മുഖ്യ കാര്മികന് ഫാ.തോമസ് തയ്യില്‍) ഫാ. മൈക്കിള്‍ നടുവിലേകുറ്റ്, ഫാ. സക്കറിയ വാഴേപ്പറമ്പില്‍, ഫാ ആന്റണി ഞരളകാട്ട് തുടങ്ങിയവര്‍ സഹകാര്‍മ്മികര്‍ ആകും. സന്ദേശം ഫാ. ജോസഫ് ആലഞ്ചേരി. തുടര്‍ന്ന് 11 :45 ന് ആഘോഷമായ തിരുനാള്‍ പ്രദര്‍ശനം പള്ളി മൈതാനിയിലൂടെ 1:45 സമാപനം .തുടര്‍ന്ന് പ്രസുദേന്തി സംഗമം. വൈകിട്ട് 6,:00 മണിക്ക് ലദീഞ്ഞ്, ആഘോഷമായ പ്രദക്ഷിണം കെഴുവംകുളം കുരിശുപള്ളിയില്‍ നിന്നും പള്ളിയിലേക്ക്. 8:30ന് സമാപന പ്രാര്‍ത്ഥന.
ജനുവരി 2 ( ആദ്യ വെള്ളി )പതിവ് പോലെയുള്ള തിരുക്കര്മ്മങ്ങള്രാവിലെ 4:30ന് ആരംഭിക്കും. വൈകിട്ട് 6:00മണിക്ക് ഉണ്ണി മിശിഹായുടെ തിരുസ്വരൂപം വഹിച്ചുകൊണ്ടുള്ള കരുണയുടെ ജപമാലപ്രദക്ഷിണം ജനുവരി 3 (ശനി) 5:30,6:30 പരിശുദ്ധ കുര്‍ബാന,തുടര്‍ന്ന് സെമിത്തേരി സന്ദര്‍ശനം സമാപന പ്രാര്‍ത്ഥന. ഡിസംബര്‍ 25 മുതല്‍ 29 വരെ വൈകിട്ട് 7 :30ന് പ്രൊഫഷണല്‍ നാടകമേള മത്സരവും ഉണ്ടായിരിക്കും എന്ന് വികാരിഫാ. മാത്യു തെക്കേല്‍ അറിയിച്ചു
വാര്‍ത്താസമ്മേളനത്തില്‍ വികാരി ഫാ. മാത്യു തെക്കേല്‍,സീനിയര്‍ അസിസ്റ്റന്റ് ഫാ.മാര്ട്ടിന് കല്ലറയ്ക്കല്‍, അസി.വികാരി ഫാ. ജോസഫ് മൂക്കന്‍തോട്ടം,, ട്രസ്റ്റിമാരായ ജോയ് കങ്ങഴക്കാട്ട്, തോമസ് ആരംപുളിക്കല്‍, ജോസ് കോയിക്കല്‍, ബന്നി അട്ടങ്ങാട്ടില്‍, യോഗം സെക്രട്ടറി ബേബിച്ചന് കൊച്ചുപറമ്പില്‍ വോളണ്ടിയര്‍ ക്യാപ്റ്റന്‍ ടോമി പറവെട്ടിയാല്, എ കെ സി സി യൂണിറ്റ് പ്രസിഡൻ്റ് മാർട്ടിൻ ജെ കോലടി തുടങ്ങിയവര്‍ സംബന്ധിച്ചു.








.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.