പാലായിൽ സുഹൃത്തിനെ കുത്തി കൊലപ്പെടുത്തിയ കേസിൽ നിർണ്ണായക വിവരങ്ങൾ പുറത്ത്

പാലാ ;സുഹൃത്തുക്കള്‍ തമ്മിലുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് ആലപ്പുഴ സ്വദേശി ബിബിന്‍  മരണപ്പെട്ട കേസില്‍ പ്രതി അറസ്റ്റില്‍. ആലപ്പുഴ വാടയ്ക്കല്‍ ഗുരുമന്ദിരം ഭാഗം പള്ളിപ്പറമ്പില്‍  വിനീഷിനെയാണ് (27) പാലാ പോലീസ് അറസ്റ്റ് ചെയ്തത്.

ഇരുവരും പാലാ മുനിസിപ്പാലിറ്റിയില്‍ മുരിക്കുംപുഴ ഭാഗത്തുള്ള അപ്പാര്‍ട്ട്മെന്റില്‍ ഒരുമിച്ച് താമസിച്ചിരുന്നവരാണ്. ഇന്നലെ രാത്രി താമസ സ്ഥലത്ത് വച്ചുണ്ടായ വാക്ക് തര്‍ക്കത്തെ തുടര്‍ന്ന് വിനീഷ് കയ്യില്‍ കരുതിയ കത്തി ഉപയോഗിച്ച് ബിബിനെ കുത്തുകയായിരുന്നു.

വിനീഷിന്റെ കാമുകിയോട് വിനീഷിന് മറ്റൊരു യുവതിയുമായും അടുപ്പമുള്ള വിവരം  സുഹൃത്തായ ബിബിൻ പറഞ്ഞതാണ് കൊലപ്പെടുത്താനുണ്ടായ കാരണമെന്ന് സുഹൃത്തുക്കൾ പറയുന്നു.മാരകമായി കുത്തേറ്റ ബിബിൻ യേശുദാസ്(29) നെ പാലാ ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു..ബിപിൻ മരണപെട്ടതറിയാതെ മദ്യലഹരിയിൽ ആശുപത്രി പരിസരത്തേക്ക് എത്തിയ വിനീഷിനെ പാലാ പോലീസ് തന്ത്രപൂർവ്വം കുടുക്കുകയായിരുന്നു.

പാലാ ഡപ്യൂട്ടി പോലീസ് സൂപ്രണ്ട് കെ.സദൻ, പാലാ പോലീസ് സ്റ്റേഷൻ  SHO  PJ  കുര്യാക്കോസ്,  സബ്ബ് ഇൻസ്പെക്ടർമാരായ ദിലീപ് കുമാർ കെ, എജിസൻ പി ജോസഫ്, ജൂനിയർ സബ്ബ് ഇൻസ്പെക്ടർ ഷിജു എസ്.എസ്, പ്രോബേഷൻ സബ്ബ് ഇൻസ്പെക്ടർ ബിജു. ബി, സിവിൽ പോലീസ് ഓഫീസർമാരായ ജോബി കുര്യൻ, ജോസ് ചന്ദർ എന്നിവരുൾപ്പെട്ട സംഘമാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !