തിരുവനന്തപുരം :തദ്ദേശ തിരഞ്ഞെടുപ്പ് വോട്ടെണ്ണൽ തുടങ്ങി.
കൊച്ചിയിലും തിരുവനന്തപുരത്തും കൊല്ലത്തും ആദ്യ സൂചന എൽഡിഎഫിന് അനുകൂലം. സംസ്ഥാനത്ത് ആകെ 244 വോട്ടെണ്ണൽ കേന്ദ്രങ്ങളാണ് സജ്ജീകരിച്ചിട്ടുള്ളത്.ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകൾ വോട്ടെണ്ണൽ ഒരു മേശയിൽ ഒരേസമയം; എണ്ണിത്തുടങ്ങുന്നത് ഒന്നാം വാർഡ് മുതൽ എന്ന ക്രമത്തിൽ തിരുവനന്തപുരം ∙ തദ്ദേശ തിരഞ്ഞെടുപ്പിൽ ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകളുടെ വോട്ടെണ്ണൽ ഒരേസമയം ഒരു മേശയിൽ നടക്കും.ഒരേ ഇലക്ട്രോണിക് വോട്ടിങ് യന്ത്രത്തിന്റെ കൺട്രോൾ യൂണിറ്റിലാണ് 3 ഫലങ്ങളും. ഗ്രാമപ്പഞ്ചായത്തിലെ ഒരു വാർഡിൽ ഉൾപ്പെടുന്ന മുഴുവൻ ബൂത്തുകളുടെയും വോട്ടെണ്ണൽ ഒരു മേശയിൽ കൗണ്ടിങ് സൂപ്പർവൈസറുടെ മേൽനോട്ടത്തിൽ നടക്കും. ഒന്നാം വാർഡ് മുതൽ എന്ന ക്രമത്തിൽ യൂണിറ്റുകൾ മേശയിൽ എത്തിക്കും. ഉദാഹരണത്തിന് 2 ബൂത്തുകളാണ് ഒരു ഗ്രാമപ്പഞ്ചായത്ത് വാർഡിൽ ഉള്ളതെങ്കിൽ 2 കൺട്രോൾ യൂണിറ്റുകൾ മേശയിലേക്ക് എത്തും.
യൂണിറ്റിലെ റിസൽറ്റ് ബട്ടൻ അമർത്തുമ്പോൾ ഓരോന്നിലെയും ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകളിലെ സ്ഥാനാർഥികളുടെ ഫലങ്ങൾ പോസ്റ്റ് 1, പോസ്റ്റ് 2, പോസ്റ്റ് 3 എന്ന ക്രമത്തിൽ എഴുതിക്കാണിക്കും. ഇത് കൗണ്ടിങ് അസിസ്റ്റന്റുമാർ ടാബുലേഷൻ ഫോമിലും തുടർന്ന് കൗണ്ടിങ് സൂപ്പർവൈസർ ഫോം 24 എയിലും രേഖപ്പെടുത്തും. തുടർന്ന് അതേ ഹാളിലുള്ള ഗ്രാമപ്പഞ്ചായത്ത് വരണാധികാരിക്കു ഫലം കൈമാറും.
2 ബൂത്തുകളിലെ ഫലം രേഖപ്പെടുത്തി കഴിയുന്നതോടെ വാർഡിലെ വോട്ടെണ്ണൽ പൂർത്തിയാകും. ഈ വാർഡ് ഉൾപ്പെടുന്ന ബന്ധപ്പെട്ട ബ്ലോക്ക്, ജില്ലാ പഞ്ചായത്ത് ഡിവിഷനുകളിലെ സ്ഥാനാർഥികൾക്കു കിട്ടിയ വോട്ട് ഇതേസമയം രേഖപ്പെടുത്തി നിശ്ചിത ഇടവേളകളിൽ അതിനു സമീപത്തെ ഹാളിലുള്ള ബ്ലോക്ക് പഞ്ചായത്ത് വരണാധികാരിക്കു കൈമാറും.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.