കേസിന് ശേഷം ലാലേട്ടന്റെ കൂടെ ദിലീപ്,എട്ടുനിലയിൽ പൊട്ടിയ ചിത്രങ്ങൾ മറക്കാതെ പ്രേക്ഷകർ

ദിലീപിനെ നായകനാക്കി, ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമിക്കുന്ന ‘ഭഭബ’യുടെ ട്രെയിലർ പുറത്ത്.

ധനഞ്ജയ് ശങ്കർ എന്ന നവാഗതൻ  സംവിധാനം ചെയ്ത ചിത്രം 2025 ഡിസംബർ 18 നാണ് ആഗോള റിലീസായി എത്തുക. ദിലീപിനൊപ്പം വിനീത് ശ്രീനിവാസൻ, ധ്യാൻ ശ്രീനിവാസൻ എന്നിവരും ഒത്തുചേരുന്ന ഈ തകർപ്പൻ മാസ് കോമഡി ആക്‌ഷൻ എന്റർടെയ്നർ ചിത്രത്തിൽ, തിയറ്ററുകളെ പൂരപ്പറമ്പാക്കുന്ന വമ്പൻ അതിഥി വേഷത്തിൽ മലയാളത്തിന്റെ  മോഹൻലാലും എത്തുന്നുണ്ട്. ആദ്യാവസാനം പ്രേക്ഷകർക്ക് ആഘോഷം സമ്മാനിക്കുന്ന രീതിയിൽ ആണ് ചിത്രം അവതരിപ്പിക്കുന്നത് എന്ന് ട്രെയിലർ സൂചിപ്പിക്കുന്നു.

കോ പ്രൊഡ്യൂസേർസ്- ബൈജു ഗോപാലൻ, വി.സി. പ്രവീൺ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ കൃഷ്ണമൂർത്തി. ഡ്രീം ബിഗ് ഫിലിംസ് ആണ് ചിത്രത്തിന്റെ കേരളത്തിലെ ഡിസ്ട്രിബൂഷൻ പാർട്ണർ. ദിലീപ്, വിനീത് ശ്രീനിവാസൻ, ധ്യാൻ ശ്രീനിവാസൻ എന്നിവർ സ്‌ക്രീനിൽ തകർക്കുന്നതിനൊപ്പം മോഹൻലാലിന്റെ ഒരു മാസ്സ് അഴിഞ്ഞാട്ടവും പ്രേക്ഷകരെ കാത്തിരിക്കുന്നുണ്ട് എന്ന് ട്രെയിലർ കാണിച്ചു തരുന്നുണ്ട്. 

ദിലീപ് മോഹൻലാൽ ടീമിന്റെ സംഘട്ടനവും, പാട്ടും, നൃത്തവുമെല്ലാം പ്രേക്ഷകരെ ത്രസിപ്പിക്കുമെന്നതിന്റെ ഒരു സാംപിൾ ആണ് ട്രെയിലറിലൂടെ അണിയറ പ്രവർത്തകർ നൽകിയിരിക്കുന്നത്. ചിത്രത്തെ കുറിച്ചുള്ള പ്രേക്ഷക പ്രതീക്ഷകൾ വാനോളം ഉയർത്തിയതിനൊപ്പം ക്രിസ്മസിന് തിയറ്ററുകളെ ജനസാഗരമാക്കും ഈ ചിത്രമെന്ന് ട്രെയിലർ ഉറപ്പിക്കുന്നു. 

‘വേൾഡ് ഓഫ് മാഡ്‌നെസ്സ്’ എന്ന ടാഗ് ലൈനോടെയാണ് ചിത്രം അവതരിപ്പിക്കുന്നത്. "ഭയം ഭക്തി ബഹുമാനം" എന്നതിന്റെ ചുരുക്ക രൂപമായിട്ടാണ് "ഭ.ഭ.ബ" എന്ന ടൈറ്റിലോടെ ചിത്രമെത്തുന്നത്. നേരത്തെ പുറത്ത് വന്ന, ചിത്രത്തിന്റെ ടീസറും സമൂഹ മാധ്യമങ്ങളിൽ സൂപ്പർ ഹിറ്റായി മാറിയിരുന്നു. പ്രേക്ഷകർ ഇതുവരെ കാണാത്ത തരത്തിലാണ് ചിത്രത്തിലെ താരങ്ങളെ അവതരിപ്പിക്കുന്നതെന്ന് ടീസറും, ഇപ്പോൾ വന്ന ട്രെയിലറും സൂചിപ്പിക്കുന്നു.

ആക്‌ഷൻ, കോമഡി, ഗാനങ്ങൾ, ത്രിൽ എന്നിവ കോർത്തിണക്കി ഒരുക്കിയ ഈ ആഘോഷ ചിത്രം  ഫാഹിം സഫർ, നൂറിൻ ഷെരീഫ് എന്നിവർ ചേർന്നാണ് രചിച്ചിരിക്കുന്നത്. സിദ്ധാർഥ് ഭരതൻ, ബൈജു സന്തോഷ് , ബാലു വർഗീസ്, സലിം കുമാർ, അശോകൻ, ദേവൻ, ബിജു പപ്പൻ, ജി. സുരേഷ് കുമാർ, നോബി, വിജയ് മേനോൻ, റിയാസ് ഖാൻ, സെന്തിൽ കൃഷ്ണാ, റെഡിൻ കിംഗ്സിലി (തമിഴ്), ഷമീർ ഖാൻ (പ്രേമലു ഫെയിം) ഷിൻസ്, ശരണ്യ പൊൻ വണ്ണൻ, നൂറിൻ ഷെറീഫ്, ധനശ്രീ, ലങ്കാ ലഷ്മി, കോറിയോഗ്രാഫർ സാന്റി എന്നിവരും ചിത്രത്തിന്റെ താരനിരയിലുണ്ട്. വമ്പൻ ബഡ്ജറ്റിൽ ഒരുക്കിയ ചിത്രം കോയമ്പത്തൂർ, പാലക്കാട്, പൊള്ളാച്ചി, കൊച്ചി ഭാഗങ്ങളിലായി ആണ് ചിത്രീകരിച്ചത്.

അഡീഷണൽ  തിരക്കഥയും സംഭാഷണവും ധനഞ്ജയ് ശങ്കർ, ഛായാഗ്രഹണം അർമോ, സംഗീതം ഷാൻ റഹ്മാൻ, പശ്‌ചാത്തല സംഗീതം ഗോപി സുന്ദർ,  എഡിറ്റിങ് രഞ്ജൻ ഏബ്രഹാം, കലാസംവിധാനം നിമേഷ് താനൂർ, പ്രൊഡക്ഷൻ കൺട്രോളർ സുരേഷ് മിത്രക്കരി, ആക്‌ഷൻ കലൈ കിങ്സൺ, സുപ്രീം സുന്ദർ, കോസ്റ്റ്യൂം ഡിസൈനർമാർ- ധന്യ ബാലകൃഷ്ണൻ, വെങ്കിട്ട് സുനിൽ (ദിലീപ്), മേക്കപ്പ് റോണെക്സ് സേവ്യർ, നൃത്തസംവിധാനം സാൻഡി, സൌണ്ട് ഡിസൈൻ സിങ്ക് സിനിമ, സൌണ്ട് മിക്സിങ് അജിത് എ ജോർജ്, ട്രെയിലർ കട്ട്- എജി, വരികൾ - കൈതപ്രം ദാമോദരൻ നമ്പൂതിരി, വിനായക് ശശികുമാർ, മനു മഞ്ജിത്ത്. ഫിനാൻസ് കൺട്രോളർ ശ്രീജിത്ത് മണ്ണാർക്കാട്, 

ചീഫ് അസോ. ഡയറക്ടർ അനിൽ എബ്രഹാം, വി. എഫ്. എക്സ് ഐഡന്റ് ലാബ്സ്, ഡിഐ കളർ പ്ലാനറ്റ് സ്റ്റുഡിയോസ്, കളറിസ്റ്റ് രമേഷ് സിപി, സ്റ്റിൽസ് സെറീൻ ബാബു, പബ്ലിസിറ്റി ഡിസൈനുകൾ യെല്ലോ ടൂത്ത്സ്, വിതരണ പങ്കാളി ഡ്രീം ബിഗ് ഫിലിംസ്, ഓവർസീസ് വിതരണം ഫാർസ് ഫിലിംസ്, സബ്ടൈറ്റിലുകൾ ഫിൽ ഇൻ ദി ബ്ളാങ്ക്സ്, പ്രോജക്ട് മാനേജ്മെന്റ് പ്ലാറ്റ്ഫോം -ബിഹൈൻഡ് ദ് സീൻ ആപ്പ്,  പ്രമോഷൻസ്  ദി യൂനിയൻ, വിഷ്വൽ പ്രമോഷൻസ് സ്‌നേക് പ്ലാന്റ് എൽഎൽപി, ആന്റി പൈറസി ഒബ്സ്ക്യൂറ, പിആർഒ വൈശാഖ് സി വടക്കേവീട്, ജിനു അനിൽകുമാർ.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

അപകടത്തിൽപ്പെട്ട വ്യക്തിയോട് കണ്ണില്ലാത്ത ക്രൂരത.. അന്വേഷണവുമായി പോലീസ്

റേഞ്ച് റോവര്‍ അല്ലെങ്കിൽ മെഴ്‌സിഡസിന് പകരം മോദി ഫോർച്യൂണര്‍ തിരഞ്ഞെടുത്തത് എന്തുകൊണ്ടായിരിക്കും ?

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !