ന്യൂഡൽഹി; ദേശീയപാതയിൽ നിലവിൽ ടോൾ പ്ലാസകൾ വഴി ടോൾ പിരിക്കുന്ന രീതി അടുത്ത വർഷത്തോടെ ഇലക്ട്രോണിക് സംവിധാനത്തിലേക്കു മാറുമെന്ന് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്കരി.
ഒരു വർഷത്തിനുള്ളിൽ ഇലക്ട്രോണിക് ടോൾ സംവിധാനം നടപ്പാക്കും. ദേശീയപാതകളിലൂടെ തടസ്സമില്ലാത്ത യാത്ര ഇതോടെ സാധ്യമാകുമെന്നും അദ്ദേഹം വ്യാഴാഴ്ച ലോക്സഭയെ അറിയിച്ചു. ഇലക്ട്രോണിക് ടോൾ സംവിധാനം നടപ്പാക്കുന്നതോടെ ടോൾ ബൂത്തുകളിൽ വാഹനം നിർത്തി കടന്നുപോകേണ്ട സാഹചര്യമുണ്ടാകില്ല.
നിലവിൽ 10 ലൊക്കേഷനിൽ ഈ സംവിധാനം പരീക്ഷണാടിസ്ഥാനത്തിൽ നടപ്പാക്കുന്നുണ്ട്. ഇത് 12 മാസത്തിനുള്ളിൽ രാജ്യവ്യാപകമാക്കും –ലോക്സഭയിലെ ചോദ്യോത്തരവേളയിൽ ഗഡ്കരി പറഞ്ഞു. മൾട്ടി ലെയ്ൻ ഫ്രീ ഫ്ലോ (എംഎൽഎഫ്എഫ്) എന്ന ടോൾ കലക്‌ഷൻ മോഡലാണ് നടപ്പാക്കുക. വാഹന നമ്പറുകൾ ഓട്ടോമാറ്റിക്കായി ഈ സംവിധാനത്തിലൂടെ തിരിച്ചറിയും. ഇതിനായി എഐ ക്യാമറകൾ ഉപയോഗിക്കും.തുടർന്ന് ഫാസ്ടാഗ് അക്കൗണ്ടിൽ നിന്ന് ടോൾ തുക പിടിക്കുന്ന രീതിയാണിത്. വാഹനം നിർത്തുകയോ വേഗത കുറയ്ക്കുകയോ ലെയ്ൻ ചേഞ്ച് ചെയ്യുകയോ ആവശ്യമില്ല. അതിനാൽ നിലവിലേതു പോലെ ടോൾ പ്ലാസകളുടെ ആവശ്യവുമില്ല.







.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.