കൊച്ചി ; എംപിമാരെല്ലാം സംസ്ഥാനങ്ങൾക്ക് അർഹതപ്പെട്ട കാര്യങ്ങൾ നേടിയെടുക്കാൻ ബാധ്യതപ്പെട്ടവരാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.
പിഎം ശ്രീയിലെ ജോൺ ബ്രിട്ടാസിന്റെ മധ്യസ്ഥത സംബന്ധിച്ച ചോദ്യത്തോടായിരുന്നു കൊച്ചിയിൽ നടത്തിയ വാർത്താസമ്മേളനത്തിൽ മുഖ്യമന്ത്രിയുടെ പ്രതികരണം. കേന്ദ്ര സർക്കാർ സ്വീകരിക്കുന്ന വിവേചനപൂർവമായ നടപടികളെ എതിർക്കാൻ ഇവിടത്തെ പ്രതിപക്ഷം കഴിഞ്ഞ ലോക്സഭയിൽ എതിർത്തിട്ടില്ല. പലപ്പോഴും കേരള സർക്കാരിനെ എതിർക്കാനാണ് അവർ ശ്രമിച്ചത്.എന്നാൽ ഈ ലോക്സഭയിൽ അത്തരം രീതി കാണുന്നില്ല. കേരളത്തിന്റെ അംബാസഡർമാരായി പ്രവർത്തിക്കേണ്ടവരാണ് എംപിമാർ. ആ പ്രവർത്തനം ഏറിയും കുറഞ്ഞും വിവിധതലങ്ങളിൽ എംപിമാർ നടത്താറുണ്ട് എന്നത് വസ്തുതയാണ്. ജോൺ ബ്രിട്ടാസ് ഫലപ്രദമായി ഇതൊക്കെ ചെയ്യുന്നുണ്ട്. നല്ല ഇടപെടൽശേഷി എംപിമാർക്ക് ഇടയിൽ ബ്രിട്ടാസിനുണ്ട്. മറ്റേതെങ്കിലും തരത്തിലുള്ള നടപടിയല്ല ബ്രിട്ടാസ് സ്വീകരിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു.അധികാര വികേന്ദ്രീകരണം നാടിന്റെ വളർച്ചയ്ക്ക് കാരണമായെന്നും മുഖ്യമന്ത്രി പറഞ്ഞു. രാജ്യത്തെ മറ്റ് സംസ്ഥാനങ്ങളെല്ലാം കേരളത്തിന്റെ പ്രത്യേകത അംഗീകരിക്കുകയാണ്. ഇത് കൂടുതൽ കരുത്തുറ്റതാക്കാനുള്ള സമീപനമാണ് വോട്ടർമാർ സ്വീകരിക്കേണ്ടത്.
വിദേശ രാജ്യങ്ങൾ പോലും കൊച്ചിയിലെ വാട്ടർ മോട്രോയുമായി ബന്ധപ്പെട്ട്് ആ രാജ്യത്ത് ഇത് പ്രാവർത്തികമാക്കാൻ നോക്കുകയാണ്. ഓപ്പറേഷൻ ബ്രേക്ക് ത്രൂവിലൂടെ കൊച്ചിയിലെ വെള്ളക്കെട്ടിനു പരിഹാരം കാണാനായെന്നും മുഖ്യമന്ത്രി പറഞ്ഞു.







.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.