ലൊസാഞ്ചലസ് ; സർക്കാർ ചികിത്സാകാര്യം നോക്കുമ്പോൾ യുഎസിലെ മോട്ടർ വാഹന വകുപ്പിന്റെ അവസ്ഥ വരും, കഷ്ടം! പറയുന്നത് ശതകോടീശ്വരൻ ഇലോൺ മസ്ക്.
കാനഡയിലെ ആശുപത്രിയിൽ ചികിത്സ കിട്ടാതെ മലയാളിയായ കനേഡിയൻ പൗരൻ പ്രശാന്ത് ശ്രീകുമാർ മരിച്ച സംഭവവുമായി ബന്ധപ്പെട്ട വാർത്തയോടായിരുന്നു മസ്കിന്റെ പ്രതികരണം.കാനഡയിലെ ആരോഗ്യ സംരക്ഷണ മേഖലയെ യുഎസിലെ മോട്ടർവാഹന വകുപ്പിനോട് താരതമ്യം ചെയ്തതിന് കാരണമുണ്ട്. തീരെ കാര്യപ്രാപ്തിയില്ലാത്തതെന്നു പറഞ്ഞ് മോട്ടർ വാഹന വകുപ്പിനെ മസ്ക് നിരന്തരം വിമർശിക്കാറുണ്ട്.
എഡ്മന്റണിലെ ഗ്രേ നൺസ് ഹോസ്പിറ്റലിൽ നെഞ്ചുവേദനയ്ക്കു ഡോക്ടറെ കാണാനായി 8 മണിക്കൂറോളം കാത്തിരിക്കേണ്ടി വന്ന പ്രശാന്ത് (44) നില ഗുരുതരമായി ഹൃദയാഘാതം വന്നു മരിച്ചത് കഴിഞ്ഞ 22നാണ്. പ്രശാന്തിന് വേഗം ചികിത്സ നൽകണമെന്ന് ഭാര്യ നീഹാരിക ആവശ്യപ്പെട്ടപ്പോൾ, അവർ മര്യാദയില്ലാതെ പ്രാകൃതമായി പെരുമാറുന്നു എന്നായിരുന്നു ആശുപത്രി ജീവനക്കാരുടെ ആരോപണം.








.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.