കീവ് ; കരിങ്കടൽ തീരത്ത് നങ്കൂരമിട്ടിരുന്ന റഷ്യൻ മുങ്ങിക്കപ്പലിനെ കടൽ ഡ്രോൺ ഉപയോഗിച്ച് തകർത്തെന്ന് യുക്രെയ്ൻ.
കരിങ്കടൽ തീരത്തെ റഷ്യൻ ശക്തികേന്ദ്രമായ നോവോറോസിസ്കിലെ അനേകം കപ്പലുകൾ നങ്കൂരമിട്ടിരിക്കുന്ന നാവികത്താവളത്തിലാണ് ഡ്രോൺ ആക്രമണമുണ്ടായത്. ഇതിന്റെ വിഡിയോയും പുറത്തുവിട്ടു. യുക്രെയ്‌ന്റെ വാദം ശരിയെങ്കിൽ ഇത്തരത്തിലുള്ള ലോകത്തെ ആദ്യ ആക്രമണമാണിത്. യുക്രെയ്ന്റെ ആക്രമണം റഷ്യ സ്ഥിരീകരിച്ചു.എന്നാൽ, മുങ്ങിക്കപ്പൽ തകർന്നില്ലെന്നാണു വാദം.യുക്രെയ്ന്റെ രഹസ്യ ഡ്രോണായ ‘സബ് സീ ബേബി’യാണ് മുങ്ങിക്കപ്പലിനെ ആക്രമിച്ചത്. റഷ്യൻ അധിനിവേശത്തിനു ശേഷം വികസിപ്പിച്ച ഈ ഡ്രോണിന്റെ നിയന്ത്രണം യുക്രെയ്ന്റെ സ്റ്റേറ്റ് സെക്യൂരിറ്റി സർവീസിനാണ്. ഈ ഡ്രോണിനെപ്പറ്റി പരിമിതമായ വിവരങ്ങൾ മാത്രമേ ലഭ്യമായിട്ടുള്ളു. വർഷവ്യാങ്ക ഗണത്തിൽപെട്ട റഷ്യൻ മുങ്ങിക്കപ്പലാണ് ആക്രമിക്കപ്പെട്ടത്. 52 നാവികർ മുങ്ങിക്കപ്പലിൽ ഉണ്ടായിരുന്നതായാണ് സൂചന.73.8 മീറ്റർ നീളമുള്ള മുങ്ങിക്കപ്പലിന് 40 കോടി യുഎസ് ഡോളറാണ് വില.കടലിലെ ഡ്രോൺ ആക്രമണങ്ങളാണു റഷ്യയ്‌ക്കെതിരായ യുദ്ധത്തിൽ ഇപ്പോൾ യുക്രെയ്ന്റെ പ്രധാന തന്ത്രം. സീ ബേബി ഗണത്തിലെ ഡ്രോണുകൾ കൂടാതെ ടൊലോക ടിഎൽകെ–150, ടൊലോക ടിഎൽകെ–1000 എന്നീ കടൽ ഡ്രോണുകളും യുക്രെയ്നുണ്ട്. 50 കിലോഗ്രാം സ്ഫോടകവസ്തു വഹിക്കുന്നതാണ് ടിഎൽകെ–150. 5000 കിലോഗ്രാമാണു ടിഎൽകെ–1000ന്റെ ശേഷി.റഷ്യൻ മുങ്ങിക്കപ്പലിനെ കടൽ ഡ്രോൺ ഉപയോഗിച്ച് തകർത്ത് യുക്രെയ്ൻ
0
വ്യാഴാഴ്ച, ഡിസംബർ 18, 2025








.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.