സുഹൃത്തിനെ വിഡിയോ കോളിൽ വിളിച്ച് ആത്മഹത്യ ചെയ്യുകയാണെന്ന് അറിയിച്ച യുവാവിനെ സമയോചിത ഇടപെടലിലൂടെ രക്ഷപ്പെടുത്തി പൊലീസ്

തലശ്ശേരി ;സുഹൃത്തിനെ വിഡിയോ കോളിൽ വിളിച്ച് ആത്മഹത്യ ചെയ്യുകയാണെന്ന് അറിയിച്ച യുവാവിനെ സമയോചിത ഇടപെടലിലൂടെ രക്ഷപ്പെടുത്തി തലശ്ശേരി പൊലീസ്.

തലശ്ശേരി ചിറക്കരയിൽ ബുധൻ രാത്രി പത്തരയോടെയാണ് സംഭവം നടന്നത്. ആത്മഹത്യ ചെയ്യുമെന്ന് യുവാവ് വിഡിയോ കോളിലൂടെ അറിയിച്ചതിനെ തുടർന്ന് സുഹൃത്ത് വിവരം തലശ്ശേരി പൊലീസ് സ്റ്റേഷനിൽ അറിയിക്കുകയായിരുന്നു.
വിവരം ലഭിച്ചയുടൻ പൊലീസ് സംഘം സ്ഥലത്തെത്തി. ചിറക്കരയിലെ വീട്ടിൽ ഫാനിൽ കെട്ടി തൂങ്ങാൻ ഒരുങ്ങി നിന്ന യുവാവിനെ രക്ഷപ്പെടുത്തുകയാണ് ഉണ്ടായത്.

ലഹരിക്ക് അടിമയായ യുവാവിനെ ലഹരി വിമുക്ത ചികിത്സയ്ക്ക് വിധേയനാക്കാൻ പൊലീസ് നിർദ്ദേശിച്ചു. ഇതിന്റെ ഭാഗമായി യുവാവിനെ കണ്ണൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിക്കാൻ സുഹൃത്തുക്കൾക്ക് പൊലീസ് നിർദേശം നൽകി. എസ്ഐമാരായ ഷമീൽ, അശ്വതി കുന്നോത്ത്, സീനിയർ സിവിൽ പൊലീസ് ഓഫിസർ നിതീഷ്,


 സിവിൽ പൊലീസ് ഓഫിസർ ലിജീഷ് എന്നിവരടങ്ങുന്ന സംഘമാണ് യുവാവിനെ രക്ഷിച്ചത്. (ശ്രദ്ധിക്കുക: ആത്മഹ‌ത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പരുകൾ - 1056, 0471- 2552056)

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !