ഇന്ത്യൻ യുവതിയുടെ കൊലപാതകത്തിൽ പ്രതിക്കായി രാജ്യവ്യാപകമായി ലുക്കൗട്ട് നോട്ടിസ് ...!

ഇന്ത്യൻ യുവതിയുടെ കൊലപാതകത്തിൽ പ്രതിക്കായി രാജ്യവ്യാപകമായി ലുക്കൗട്ട് നോട്ടിസ് ...!

ടൊറന്റോ ;കാനഡയിലെ ടൊറന്റോയിൽ 30 വയസ്സുള്ള ഇന്ത്യൻ സ്വദേശിനിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി.


 ഹിമാൻഷി ഖുറാന എന്ന യുവതിയാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഹിമാൻഷിയുടെ പങ്കാളിയായ 32 വയസ്സുകാരൻ അബ്ദുൾ ഗഫൂരിക്കായി കനേഡിയൻ പൊലീസ് രാജ്യവ്യാപകമായി ലുക്കൗട്ട് നോട്ടിസ് പുറപ്പെടുവിച്ചു. വെള്ളിയാഴ്ച രാത്രി 10:40: ടൊറന്റോയിലെ സ്ട്രാച്ചൻ അവന്യൂ, വെല്ലിങ്ടൻ സ്ട്രീറ്റ് ഡബ്ല്യുവിൽ ഹിമാൻഷിയെ കാണാതായതായി എന്ന് പൊലീസിന് പരാതി ലഭിക്കുന്നത്. ശനിയാഴ്ച രാവിലെ 6:30 ഓടെ ഹിമാൻഷിയെ ഒരു വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി.

മരണം കൊലപാതകമാണെന്ന് സ്ഥിരീകരിച്ചതോടെ ടൊറന്റോ പൊലീസിന്റെ ഹോമിസൈഡ് യൂണിറ്റ് അന്വേഷണം ആരംഭിച്ചു. കൊല്ലപ്പെട്ട ഹിമാൻഷിയും പ്രതി അബ്ദുൾ ഗഫൂരിയും തമ്മിൽ അടുത്ത ബന്ധമുണ്ടായിരുന്നതായി പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. പ്രതിയുടെ ചിത്രം പുറത്തുവിട്ട അധികൃതർ, ഇയാളെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ ഉടൻ തന്നെ പൊലീസിനെ അറിയിക്കണമെന്ന് അഭ്യർഥിച്ചു. 

പ്രതിയെ പിടികൂടാനായി കാനഡയിലുടനീളം വാറണ്ട് പുറപ്പെടുവിച്ചിരിക്കുകയാണ്. ഹിമാൻഷി ഖുറാനയുടെ മരണത്തിൽ ടൊറന്റോയിലെ ഇന്ത്യൻ കോൺസുലേറ്റ് ജനറൽ അഗാധമായ ദുഃഖം രേഖപ്പെടുത്തി. കൊല്ലപ്പെട്ട യുവതിയുടെ കുടുംബവുമായി കോൺസുലേറ്റ് നിരന്തരം ബന്ധപ്പെട്ടുവരികയാണെന്നും ആവശ്യമായ എല്ലാ സഹായങ്ങളും ഉറപ്പാക്കുമെന്നും അധികൃതർ അറിയിച്ചു.

'യുവ ഇന്ത്യൻ പൗരയായ ഹിമാൻഷി ഖുറാനയുടെ കൊലപാതകത്തിൽ ഞങ്ങൾ അഗാധമായ ഞെട്ടൽ രേഖപ്പെടുത്തുന്നു. ദുഃഖിതരായ കുടുംബത്തിനൊപ്പം ഈ നിമിഷത്തിൽ ഞങ്ങൾ പങ്കുചേരുന്നു. പ്രാദേശിക അധികാരികളുമായി ചേർന്ന് കുടുംബത്തിന് വേണ്ട നിയമസഹായങ്ങളും മറ്റും ഉറപ്പാക്കുന്നുണ്ട്,' എന്ന് ഇന്ത്യൻ കോൺസുലേറ്റ് എക്സിലൂടെ വ്യക്തമാക്കി.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

യൂറോപ്പിൽ 72 മണിക്കൂർ എമർജൻസി കിറ്റ്; യുദ്ധഭീതിയോ സുരക്ഷാ മുന്നൊരുക്കമോ?

വിദേശ ആയുധങ്ങൾക്ക് പകരം! ഇന്ത്യയുടെ #M72
 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !
×

UCMI Community Portal

Select language or browse our network