തിരുവനന്തപുരം ;ഭരണത്തിലെ പോരായ്മകൾ ജില്ലാ നേതാക്കൾ തിരുത്താൻ ശ്രമിച്ചിട്ടും എതിർത്തിട്ടും ആര്യ രാജേന്ദ്രനു സിപിഎമ്മിലെ സംസ്ഥാന നേതാക്കൾ നൽകിയ പിന്തുണയാണ് തിരുവനന്തപുരത്തെ തിരഞ്ഞെടുപ്പ് തിരിച്ചടിക്ക് പിന്നിലെന്ന് ആരോപണം.
ഇന്നലെ ആര്യയ്ക്ക് എതിരെ ഭരണസമിതിയിലെ കൗൺസിലറും സ്റ്റാൻഡിങ് കമ്മിറ്റി ചെയർപഴ്സനും ആയിരുന്ന ഗായത്രി ബാബു പ്രകടിപ്പിച്ചത് പാർട്ടിയിലെ ഒരു വിഭാഗത്തിന്റെ രോഷമാണ്.മേയർ ഓഫിസുമായി ബന്ധപ്പെട്ട കോക്കസിൽ സിപിഎമ്മിലെ കൗൺസിലർമാർക്ക് അടക്കം എതിർപ്പുണ്ടായിരുന്നു. ആര്യയ്ക്കെതിരെ സമൂഹമാധ്യമങ്ങളിലെ സിപിഎം പ്രൊഫൈലുകളിൽ അടക്കം നിറയുന്നതും ട്രോൾ മഴ.ഭരണകാലയളവിൽ ആര്യയുണ്ടാക്കിയ വിവാദങ്ങളിലെല്ലാം സംരക്ഷിക്കാൻ രംഗത്തെത്തിയത് സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനും മന്ത്രി മുഹമ്മദ് റിയാസുമായിരുന്നു എന്ന് ആര്യയെ എതിർക്കുന്ന സിപിഎമ്മിലെ ഒരു വിഭാഗം ചൂണ്ടിക്കാട്ടുന്നു. രാജ്യസഭാ എംപിയും ഡിവൈഎഫ്ഐ അഖിലേന്ത്യാ നേതാവുമായ എ.എ.റഹീം ആയിരുന്നു ആര്യയെ പിന്തുണച്ചിരുന്ന മറ്റൊരാൾ. ജില്ലയിലെ ഡിവൈഎഫ്ഐ, എസ്എഫ്ഐ നേതാക്കൾ ആര്യയ്ക്കെതിരെ ശബ്ദിക്കാത്തത് റഹീമിനെ പേടിച്ചാണെന്നും ആര്യയെ എതിർക്കുന്നവർ പറയുന്നു.
പല ജില്ലാക്കമ്മിറ്റി യോഗങ്ങളിലും ആര്യയ്ക്കെതിരെ രൂക്ഷവിമർശനം ഉയർന്നെങ്കിലും നേതാക്കൾ ചിറകിലൊതുക്കി സംരക്ഷിച്ചു.കോർപറേഷൻ ഭരണത്തിലെ വീഴ്‌ചകളും ആര്യയുടെ പ്രവര്‍ത്തന ശൈലിയും അധികാരം നഷ്ടപ്പെടുന്നതിന് ഇടയാക്കുമെന്ന് 2024 ജൂലൈയിൽ നടന്ന ജില്ലാക്കമ്മിറ്റി യോഗത്തിൽ അഭിപ്രായം ഉയർന്നിരുന്നു.മേയറെ മാറ്റിയില്ലെങ്കിൽ കോർപറേഷൻ ഭരണം നഷ്ടമാകുമെന്ന് കമ്മിറ്റിയിൽ ആശങ്ക ഉയർന്നു. എന്നാൽ തദ്ദേശ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ മേയറെ മാറ്റുന്നത് എതിരാളികളുടെ കയ്യിൽ വടി കൊടുക്കുന്നതിനു തുല്യമാണെന്നായിരുന്നു ആര്യയെ അനുകൂലിക്കുന്നവർ വാദിച്ചത്.
മേയർ സ്ഥാനത്തുനിന്നു മാറ്റുന്നത് ആര്യയുടെ രാഷ്ട്രീയ ഭാവിയെ ബാധിക്കുമെന്ന ആശങ്ക അവരെ പിന്തുണയ്ക്കുന്നവർക്കുണ്ടായിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പിൽ വി.ശിവൻകുട്ടിക്കു പകരം ആര്യയെ നേമത്തുനിന്നു മത്സരിപ്പിക്കാൻ നേരത്തെ നീക്കമുണ്ടായിരുന്നു. അതിനിടെ ആര്യയെ കുറ്റക്കാരിയാക്കി മേയർ സ്ഥാനത്തുനിന്നു മാറ്റുന്നത് ഗുണം ചെയ്യില്ലെന്നായിരുന്നു വിലയിരുത്തൽ. കനത്ത തിരഞ്ഞെടുപ്പ് തോൽവിയുടെയും നേമത്ത് ബിജെപി ഉണ്ടാക്കിയ വൻ മുന്നേറ്റത്തിന്റെയും പശ്ചാത്തലത്തിൽ ആര്യയ്ക്ക് നേമം സീറ്റ് ലഭിച്ചേക്കില്ല.
നേമത്ത് താൻ മത്സരിക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ പ്രഖ്യാപിച്ചിട്ടുണ്ട്.തിരുവനന്തപുരം നഗരസഭയിലെ താൽക്കാലിക തസ്തികകളിലേക്ക് പാർട്ടിക്കാരെ ജോലിക്കെടുക്കാൻ ലിസ്റ്റ് ചോദിച്ച് സിപിഎം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പന് ആര്യ അയച്ച കത്ത്. ∙ എംജി റോഡിൽ സ്വകാര്യഹോട്ടലിന് അനധികൃതമായി പാർക്കിങ് അനുവദിച്ചു കൊണ്ടുള്ള ഇടപെടൽ. ∙ ഓണസദ്യ മാലിന്യക്കുപ്പയിൽ തളളിയ സംഭവത്തിൽ പിരിച്ചുവിട്ട ശുചീകരണ തൊഴിലാളികളെ തിരിച്ചെടുത്തത്.
കോവിഡ് കാലത്ത് നടക്കാതിരുന്ന ആറ്റുകാൽ പൊങ്കാലയുടെ മാലിന്യം നീക്കം ചെയ്യാൻ 21 ടിപ്പറുകൾ വാടകയ്ക്കെടുത്തത്. ∙ ജനങ്ങൾ അടച്ച നികുതിത്തുക രേഖകളില്ലാതെ പോയത്. ∙ നഗരത്തില്‍ എല്‍ഇഡി ലൈറ്റുകള്‍ സ്ഥാപിക്കുന്നതിനായി യുണൈറ്റഡ് ഇലക്ട്രിക്കല്‍ ഇന്‍ഡസ്ട്രീസിന് രണ്ടരക്കോടിയുടെ കരാര്‍ കോര്‍പറേഷന്‍ നല്‍കിയത് സര്‍ക്കാർ ഉത്തരവ് കാറ്റിൽപറത്തി. ∙ കെട്ടിടനമ്പർ അഴിമതി.
പട്ടികജാതി ഫണ്ട് തട്ടിപ്പ്. ജാതി തിരിച്ച് കായിക ടീം നിരക്ഷരരുടെ കണക്ക് പെരുപ്പിച്ച് കാട്ടി കോർപറേഷന്റെ ഫണ്ട് വെട്ടിച്ച അക്ഷരശ്രീ തട്ടിപ്പ്. വെള്ളപ്പൊക്ക വിവാദം സ്മാർട് സിറ്റി റോഡുകളിലെ കുഴികൾ. കെഎസ്ആർടിസി ഡ്രൈവറുമായുള്ള വാക്കുതർക്കം. യുകെ പാർലമെന്റിലെ പുരസ്കാരവുമായി ബന്ധപ്പെട്ട വിവാദം പാർട്ടി തോൽവി മണത്തോ ?
ആര്യ രാജേന്ദ്രനെ സിപിഎം വീണ്ടും മത്സരിപ്പിക്കുമോ എന്നതായിരുന്നു ആദ്യഘട്ടത്തിലെ ആകാംക്ഷ എങ്കിൽ പ്രചാരണ രംഗത്തെ ആര്യയുടെ അസാന്നിധ്യമാണ് ഒടുവിൽ ചർച്ചയായത്. സംസ്ഥാനത്തെ മറ്റു കോർപറേഷനുകളിൽ പ്രചാരണ രംഗത്ത് നിലവിലെ മേയർമാർ സജീവമായിരുന്നു. എന്നാൽ തിരുവനന്തപുരത്ത് മന്ത്രി വി. ശിവൻകുട്ടിയാണ് എൽഡിഎഫിന്റെ തിരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിച്ചത്. സീറ്റ് നിഷേധിക്കപ്പെട്ട ആര്യ പങ്കെടുത്തത് വിരലിലെണ്ണാവുന്ന പരിപാടികളിൽ മാത്രം.
സ്ഥാനാർഥികളെ പ്രഖ്യാപിച്ച വാർത്താസമ്മേളനത്തിൽ പോലും ആര്യയെ പങ്കെടുപ്പിച്ചില്ല. ആര്യ രാജേന്ദ്രനെ സിപിഎം മനഃപൂർവം മാറ്റിനിർത്തിയതാണെന്ന ആരോപണവുമായി ബിജെപിയും കോൺഗ്രസും രംഗത്തെത്തിയിരുന്നു. പാർട്ടി നൽകുന്ന നിർദേശത്തിന് അനുസരിച്ചായിരുന്നു മാധ്യമങ്ങളോടു പോലും തിരഞ്ഞെടുപ്പ് കാലയളവിൽ ആര്യ സംസാരിച്ചിരുന്നത്








.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.