തിരുവനന്തപുരം; യുവതി ലൈംഗിക പീഡനപരാതി നൽകിയതിനെ തുടർന്ന് പൊലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്ത രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ ഏഴാം ദിവസവും ഒളിവിൽ.
രാഹുലിനെ തിരഞ്ഞ് പൊലീസ് കർണാടകയിലെത്തി. ഇന്നലെ രാത്രി ബെംഗളൂരുവിൽ തിരച്ചിൽ നടത്തി. രാഹുൽ പാലക്കാട്ടുനിന്ന് മുങ്ങാൻ ഉപയോഗിച്ച കാറിന്റെ ഉടമയായ നടിയിൽനിന്ന് പൊലീസ് വിവരങ്ങൾ തേടി. രാഹുലുമായി സൗഹൃദമുണ്ടെന്ന് നടി പൊലീസിനെ അറിയിച്ചു.രാഹുലിന്റെ മുൻകൂർ ജാമ്യഹർജി ഇന്ന് തിരുവനന്തപുരം സെഷൻസ് കോടതി പരിഗണിക്കും. കോടതിയിൽനിന്ന് നടപടികളുണ്ടായാൽ പാർട്ടിയിൽനിന്ന് പുറത്താക്കുന്നതിനെക്കുറിച്ച് നേതൃത്വം ആലോചിക്കുന്നുണ്ട്.വിവാദങ്ങൾ ഉയർന്നപ്പോൾ രാഹുലിനെ പാർട്ടിയിൽനിന്ന് സസ്പെൻഡ് ചെയ്തിരുന്നു. രാഹുലിന് പിന്തുണ പ്രഖ്യാപിച്ച്, യുവതിക്കെതിരെ വിഡിയോ ചെയ്ത രാഹുൽ ഈശ്വർ പൂജപ്പുര ജയിലിൽ നിരാഹാരം തുടരുകയാണ്. ഇന്ന് കോടതിയിൽ ഹാജരാക്കും.കാസർകോട് ജില്ലയിലെ കോൺഗ്രസ് നേതാവിന്റെ ബന്ധുവിന് സത്യമംഗലം വനമേഖലയിൽ ഉള്ള റിസോർട്ടിൽ രാഹുൽ എത്തിയെന്ന വിവരത്തെ തുടർന്ന് ഇന്നലെ പൊലീസ് സംഘം അവിടെയെത്തിയെങ്കിലും ഫലമുണ്ടായില്ല.പിന്നീടാണ് ബെംഗളൂരുവിനു സമീപമുണ്ടെന്ന വിവരം ലഭിച്ചത്. രാഹുൽ യാത്ര ചെയ്തിരുന്നുവെന്നു സംശയിച്ച കാർ കണ്ടെത്തിയെങ്കിലും ആളെ കണ്ടെത്താനായില്ല. രാഹുൽ പാലക്കാട് താമസിച്ചിരുന്ന കുന്നത്തൂർമേട്ടിലെ ഫ്ലാറ്റിൽ കെയർ ടേക്കറിൽനിന്ന് അന്വേഷണസംഘം വിവരങ്ങൾ ശേഖരിച്ചു.രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്കെതിരെ പുതിയ പീഡനപരാതി ലഭിച്ചിട്ടുണ്ട്. വിവാഹവാഗ്ദാനം നൽകി ഹോം സ്റ്റേയിൽ എത്തിച്ചു ക്രൂരമായി ബലാത്സംഗം ചെയ്തെന്ന് 23 വയസ്സുകാരിയാണു കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫിനു പരാതി നൽകിയത്.
ഇന്നലെ ഉച്ചയോടെ ഇമെയിലിൽ ലഭിച്ച പരാതി അദ്ദേഹം സംസ്ഥാന പൊലീസ് മേധാവിക്കു കൈമാറി. വർഷങ്ങളായി പരിചയമുള്ള രാഹുൽ 2023 സെപ്റ്റംബറിൽ ഇൻസ്റ്റഗ്രാം വഴി പരിചയം പുതുക്കുകയും ടെലിഗ്രാമിലൂടെ ബന്ധം സ്ഥാപിക്കുകയുമായിരുന്നുവെന്നു പരാതിയിൽ പറയുന്നു. പരാതിക്കു പിന്നിൽ ഗൂഢാലോചന ഉണ്ടെന്നാണ് രാഹുലിന്റെ വാദം.







.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.