ലണ്ടൻ : റഷ്യയിൽ നിന്നുള്ള സൈനിക ഭീഷണി വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ രാജ്യത്തെ സംരക്ഷിക്കാൻ ബ്രിട്ടനിലെ യുവതീ-യുവാക്കൾ തയ്യാറാകണമെന്ന് ബ്രിട്ടീഷ് സൈനിക മേധാവിയുടെ മുന്നറിയിപ്പ്.
കഴിഞ്ഞ നാല് വർഷത്തോളമായി ഉക്രെയ്നിൽ തുടരുന്ന യുദ്ധത്തിലൂടെ റഷ്യൻ സൈന്യം കൂടുതൽ യുദ്ധപരിചയം നേടിക്കഴിഞ്ഞു. എയർ ചീഫ് മാർഷൽ സർ റിച്ചാർഡ് നൈറ്റൺ ആണ് അതിശക്തമായ ഭാഷയിൽ ഈ കാര്യം വ്യക്തമാക്കിയത്. വരാനിരിക്കുന്ന വെല്ലുവിളികൾ നേരിടാൻ സൈന്യത്തോടൊപ്പം സമൂഹം ഒന്നാകെ സജ്ജമാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സമാധാനത്തിന്റെ വില വർദ്ധിച്ചുകൊണ്ടിരിക്കുകയാണെന്നും തന്റെ ഔദ്യോഗിക ജീവിതത്തിൽ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും അപകടകരമായ സാഹചര്യമാണ് നിലവിലുള്ളതെന്നും നൈറ്റൺ ചൂണ്ടിക്കാട്ടി. നാറ്റോ സഖ്യത്തിനൊപ്പം സൈന്യം മുൻനിരയിൽ ഉണ്ടാകുമെങ്കിലും കേവലം സൈനിക ശക്തി വർദ്ധിപ്പിക്കുന്നത് കൊണ്ട് മാത്രം കാര്യമില്ല. യുദ്ധകാലത്തെ ആവശ്യങ്ങൾ നേരിടാൻ വ്യവസായങ്ങളെയും അടിസ്ഥാന സൗകര്യങ്ങളെയും സജ്ജമാക്കുന്നതിനൊപ്പം പൊതുജനങ്ങളുടെ മാനസികമായ തയ്യാറെടുപ്പും അനിവാര്യമാണെന്ന് അദ്ദേഹം പറഞ്ഞു.
റഷ്യൻ സൈന്യം സാങ്കേതികമായി കൂടുതൽ മുന്നേറിയെന്നും വിനാശകരമായ ആയുധങ്ങൾ അവർ വികസിപ്പിക്കുന്നുണ്ടെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. ജർമ്മനിയും പോളണ്ടും ഉൾപ്പെടെയുള്ള രാജ്യങ്ങൾ പ്രതിരോധ ചെലവുകൾ വർദ്ധിപ്പിക്കുന്നതും ചില യൂറോപ്യൻ രാജ്യങ്ങൾ നിർബന്ധിത സൈനിക സേവനം തിരികെ കൊണ്ടുവരുന്നതും ഗൗരവത്തോടെ കാണണം. ആവശ്യം വന്നാൽ രാജ്യത്തിന് വേണ്ടി പോരാടാനും ത്യാഗം സഹിക്കാനും ബ്രിട്ടനിലെ ഓരോ കുടുംബവും തയ്യാറാകണമെന്നും അദ്ദേഹം വ്യക്തമാക്കി.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.