ശബരിമല: കാനനപാതയിലൂടെ ശബരിമല ദർശനത്തിനായി വരികയായിരുന്ന തീർത്ഥാടക സംഘത്തിന് നേരെ കാട്ടാന പാഞ്ഞടുത്തത് ഭക്തരിൽ പരിഭ്രാന്തി പരത്തി. പുൽമേടിന് സമീപം ശനിയാഴ്ച രാവിലെ പതിനൊന്ന് മണിയോടെയാണ് സംഭവം.
ചേർത്തലയിൽനിന്ന് തീർത്ഥാടനത്തിനെത്തിയ രാഹുൽകൃഷ്ണനും (29) സംഘവുമാണ് കാട്ടാനയുടെ മുന്നിൽപ്പെട്ടത്. ഉച്ചത്തിൽ 'ശരണം വിളിച്ച്' മുന്നോട്ട് നീങ്ങുകയായിരുന്ന ഇവരുടെ നേർക്ക്, ചിന്നംവിളിച്ചുകൊണ്ട് ആന പാഞ്ഞടുക്കുകയായിരുന്നു.
കാട്ടാന പാഞ്ഞടുത്തതോടെ ഭക്തർ ചിതറിയോടി. ഓടുന്നതിനിടെ കല്ലിൽ തട്ടി രാഹുൽ കൃഷ്ണന്റെ കാലിൽ ചെറിയ മുറിവേറ്റു. മറ്റാർക്കും പരിക്കുകളില്ല.
ആന മുന്നോട്ട് പാഞ്ഞടുത്തപ്പോൾ, താൻ നിന്നിരുന്ന സ്ഥലത്തിന് അടുത്തുള്ള പുൽക്കൂട്ടത്തിൽ കിടന്നതായും, ഈ സമയം അടുത്തേക്ക് വന്ന ആന ഒന്നുതപ്പിനോക്കിയ ശേഷം തിരികെ കാനനത്തിലേക്ക് മറഞ്ഞതായും രാഹുൽകൃഷ്ണൻ പറഞ്ഞു.
ഈ കാനനപാതയിലൂടെ യാത്ര ചെയ്യുമ്പോൾ ആനകളെ കാണുന്നത് പതിവാണെങ്കിലും, ഇത്തരത്തിൽ ഭക്തർക്ക് നേരെ പാഞ്ഞടുക്കുന്നത് ഇതാദ്യമായാണെന്ന് സംഘത്തിലുള്ളവർ പ്രതികരിച്ചു.
ദിവസേന നൂറുകണക്കിന് തീർത്ഥാടകരാണ് ഇപ്പോൾ കാനനപാതയെ ആശ്രയിക്കുന്നത്. കഴിഞ്ഞ ദിവസം മാത്രം 3500 പേർ ഈ വഴി ശബരിമല ദർശനത്തിനായി എത്തിയിരുന്നു. തീർത്ഥാടകർ വന്യമൃഗങ്ങളുടെ സാന്നിധ്യം കണക്കിലെടുത്ത് കാനനപാതയിൽ അതീവ കരുതൽ പാലിക്കണമെന്ന് വനംവകുപ്പ് അധികൃതർ നിർദ്ദേശം നൽകി.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.