എടപ്പാൾ ശുകപുരം ശ്രീ ദക്ഷിണാമൂർത്തി ക്ഷേത്രത്തിൽ ഒരാഴ്ച നീണ്ടുനിൽക്കുന്ന ഋഗ്‌വേദ ലക്ഷാർച്ചനയ്ക്ക് ഡിസംബർ 7-ന് തുടക്കമായി. പൗരാണിക വേദമന്ത്രധ്വനികളുടെ അകമ്പടിയോടെ നടന്ന ഉദ്ഘാടനച്ചടങ്ങ് ബദരീനാഥ് മുൻ മേൽശാന്തി റാവൽജി ഈശ്വരപ്രസാദ് നമ്പൂതിരിപ്പാട് നിർവഹിച്ചു. ലോകഗുരുവായ ദക്ഷിണാമൂർത്തിയുടെ പ്രാധാന്യവും മഹത്വവും ലോകം മുഴുവൻ അറിഞ്ഞുകൊണ്ടിരിക്കുന്ന കാലഘട്ടമാണിതെന്ന് അദ്ദേഹം ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു. മലബാർ ദേവസ്വം ബോർഡ് പ്രസിഡന്റ് ഒ.കെ. വാസു ചടങ്ങിൽ അധ്യക്ഷത വഹിച്ചു.
സർവകലാശാലകളൊന്നും നിലവിലില്ലാതിരുന്ന പുരാതന കാലഘട്ടത്തിലെ സകല വിജ്ഞാനങ്ങളുമടങ്ങിയ സർവകലാശാലകളായിരുന്നു വേദങ്ങളെന്നും, ഇത് ഭാരതീയരേക്കാൾ കൂടുതൽ വിദേശികൾ മനസ്സിലാക്കിയിട്ടുണ്ടെന്നും അധ്യക്ഷൻ ഒ.കെ. വാസു അഭിപ്രായപ്പെട്ടു. തന്ത്രിമാരും വൈദികരും ദേവസ്വം ഭാരവാഹികളുമടക്കം നിരവധി പ്രമുഖർ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു. തന്ത്രി കാലടി പടിഞ്ഞാറേടത്ത് ശങ്കരൻ ഉണ്ണി നമ്പൂതിരിപ്പാട്, ആഴ്വാഞ്ചേരി കൃഷ്ണൻ തമ്പ്രാക്കൾ, മലബാർ ദേവസ്വം ബോർഡ് കമ്മിഷണർ ടി.സി. ബിജു, കാണിപ്പയ്യൂർ കൃഷ്ണൻ നമ്പൂതിരിപ്പാട്, ചെറുമുക്ക് വൈദികൻ വല്ലഭൻ അക്കിത്തിരിപ്പാട്, നാറാസ് രവീന്ദ്രൻ നമ്പൂതിരിപ്പാട്, ദക്ഷിണാമൂർത്തി വേദിക് ആൻഡ് താന്ത്രിക് ട്രസ്റ്റ് ചെയർമാൻ ഗോപാൽ മേലാർകോഡ്, എക്സിക്യൂട്ടീവ് ഓഫീസർ എൻ. ഉണ്ണികൃഷ്ണൻ എന്നിവർ പങ്കെടുത്ത പ്രമുഖരിൽ ചിലരാണ്. വിശിഷ്ട വ്യക്തികളെ ചടങ്ങിൽ ആദരിച്ചു.
ഉദ്ഘാടന ചടങ്ങുകൾക്ക് ശേഷം ക്ഷേത്രത്തിൽ മഹാദേവന് ഏകാദശരുദ്രം, വാരം, രഥപ്രയോഗം എന്നീ പ്രത്യേക പൂജകൾ നടന്നു. ലക്ഷാർച്ചനയുടെ പ്രധാന ചടങ്ങുകൾ ഞായറാഴ്ച ആരംഭിക്കും. ഞായറാഴ്ച രാവിലെ 4.30-ന് അഭിഷേകം, മലർനിവേദ്യം, മഹാഗണപതിഹോമം എന്നിവയ്ക്കു ശേഷം ലക്ഷാർച്ചനയ്ക്ക് തുടക്കമാകും. 10.30-ന് നടുവിൽ മഠം അച്യുതഭാരതി സ്വാമിയാരുടെ നേതൃത്വത്തിൽ സത്സംഗവും നടക്കും.
വൈകീട്ട് 5.30 മുതൽ കലശപ്രദക്ഷിണം, കലശാഭിഷേകം, വാരമിരിക്കൽ എന്നീ ചടങ്ങുകളും ഗുരുവായൂർ തന്ത്രി ചേന്നാസ് ശ്രീകാന്ത് നമ്പൂതിരിപ്പാടിന്റെ മഹാഭഗവതിസേവയും നടക്കും. ഇതിന് പുറമെ, കലാപരിപാടികളുടെ ഭാഗമായി കലാമണ്ഡലം ഷിംല രാജേഷിൻ്റെ നൃത്തനൃത്യങ്ങളും ക്ഷേത്രത്തിൽ അരങ്ങേറും.

-overlay.png)





.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.