ശബരിമല: സർക്കാർ വിരുദ്ധ വികാരം തദ്ദേശ തിരഞ്ഞെടുപ്പിൽ പ്രതിഫലിക്കും; യു.ഡി.എഫ്. ചരിത്ര വിജയം നേടുമെന്ന് ചെന്നിത്തല

 തിരുവനന്തപുരം: ശബരിമല വിഷയത്തിൽ സംസ്ഥാന സർക്കാരിനെതിരായ വികാരം ശക്തമാണെന്നും, ഈ പ്രതിഷേധം വരാനിരിക്കുന്ന തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ യു.ഡി.എഫിന് ചരിത്രവിജയം നേടിക്കൊടുക്കുമെന്നും കോൺഗ്രസ് പ്രവർത്തക സമിതി അംഗം രമേശ് ചെന്നിത്തല. അയ്യപ്പനോട് കളിച്ചവരാരും രക്ഷപ്പെട്ടിട്ടില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

"തിരഞ്ഞെടുപ്പിൽ യു.ഡി.എഫ്. ചരിത്രവിജയം നേടാൻ പോവുകയാണ്. 2010-ലെ തദ്ദേശ തിരഞ്ഞെടുപ്പിൽ 70 ശതമാനത്തോളം പഞ്ചായത്തുകളിലും യു.ഡി.എഫ്. വിജയിച്ചിരുന്നു. 2025-ൽ അതിനേക്കാൾ വലിയ വിജയമാകും ഉണ്ടാകാൻ പോകുന്നത്. ശബരിമലയുടെ പശ്ചാത്തലത്തിൽ കേരളത്തിലെ ജനങ്ങൾ സർക്കാരിനോടും സർക്കാരിന് നേതൃത്വം കൊടുക്കുന്നവരോടും വലിയ പ്രതിഷേധത്തിലാണ്," ചെന്നിത്തല വ്യക്തമാക്കി.

ശബരിമല കൊള്ള: ഉന്നതർ അറസ്റ്റിലാകും

ശബരിമല കൊള്ളയുമായി ബന്ധപ്പെട്ട് കൂടുതൽ ഉന്നതർ അറസ്റ്റിലാകാനുണ്ടെന്നും എന്നാൽ അവരെ സംരക്ഷിക്കുന്ന നിലപാടാണ് സർക്കാർ സ്വീകരിക്കുന്നതെന്നും ചെന്നിത്തല ആരോപിച്ചു.

"ശബരിമലയിൽ കൊള്ള നടത്തിയവർ ഇനിയും അറസ്റ്റിലാവാനുണ്ട്. അയ്യപ്പനോട് കളിച്ചിട്ടുള്ളവരാരും രക്ഷപ്പെട്ടിട്ടില്ല. കേസിൽ ഉന്നതർ ഇനിയും അറസ്റ്റിലാവേണ്ടതുണ്ട്. അവർ എത്ര വലിയവരാണെങ്കിലും നിയമത്തിന് മുന്നിൽ കൊണ്ടുവരേണ്ടിവരും. കോടാനുകോടി വരുന്ന ഭക്തജനങ്ങളുടെ വികാരത്തെ വ്രണപ്പെടുത്തിയ സംഭവമാണിത്," അദ്ദേഹം കുറ്റപ്പെടുത്തി.

വിവരങ്ങൾ എസ്.ഐ.ടിക്ക് കൈമാറും

ശബരിമല കൊള്ളയുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തുന്ന പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി.) തന്നെ ബന്ധപ്പെട്ടിരുന്നുവെന്നും, തനിക്ക് ലഭ്യമായ എല്ലാ വിവരങ്ങളും ഡിസംബർ പത്ത് ബുധനാഴ്ച രാവിലെ 11 മണിയോടെ എസ്.ഐ.ടിക്ക് കൈമാറുമെന്നും ചെന്നിത്തല അറിയിച്ചു.

"വിലക്കയറ്റം കൊണ്ടും തൊഴിലില്ലായ്‌മകൊണ്ടും കഷ്‌ടപ്പെടുന്ന കേരളത്തിലെ ജനങ്ങൾ ഈ സർക്കാരിന് എങ്ങനെ വോട്ട് ചെയ്യും? സർക്കാർ വിരുദ്ധവികാരം വളരെ ശക്തമാണ്. ഈ വസ്തുതകളെല്ലാം കൂടിച്ചേരുമ്പോൾ ഈ തദ്ദേശ തിരഞ്ഞെടുപ്പിൽ യു.ഡി.എഫിന് ചരിത്രവിജയം ഉണ്ടാകും എന്നതിൽ എനിക്ക് പൂർണവിശ്വാസമുണ്ട്," അദ്ദേഹം കൂട്ടിച്ചേർത്തു

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !