ജെ. സി ഡാനിയേൽ ഓപ്പൺ എയർ തീയേറ്ററിൽ സിനിമ കാണുവാൻ മകൻ ഹാരിസ് ഡാനിയേൽ എത്തി.

നെയ്യാറ്റിൻകര :  മലയാള സിനിമാപിതാവ് ജെ സി ഡാനിയേലിന്റെ സ്മരണ നിലനിർത്തുവാൻ വേണ്ടി നെയ്യാറ്റിൻകര  നഗരസഭ സാംസ്‌കാരിക വകുപ്പിന്റെ സഹകരണത്തോടെ നിർമ്മിച്ച ജെ സി ഡാനിയേൽ മെമ്മോറിയൽ ഓപ്പൺ എയർ തീയേറ്റർ കാണുവാൻ ജെ സി ഡാനിയേലിന്റെ മകൻ ഹാരിസ് ഡാനിയേൽ എത്തി.

ജെ സി ഡാനിയേൽ നിർമ്മിച്ച് സംവിധാനം ചെയ്ത് 1930 - ൽ പുറത്തിറങ്ങിയ മലയാളത്തിലെ ആദ്യ ചിത്രമായ വിഗതകുമാരൻ  സിനിമയുടെ ചരിത്രം രേഖപ്പെടുത്തിയിട്ടുള്ള തീയേറ്ററിനുള്ളിലിരുന്ന് ഹാരിസ് ഡാനിയേൽ സിനിമ കണ്ട് ആസ്വദിച്ചു. കേരളത്തിലെ ആദ്യത്തെ ഓപ്പൺ എയർ തീയേറ്ററും, ജെ സി ഡാനിയേൽ പ്രതിമയും സ്ഥിതിചെയ്യുന്ന  ഏക സ്ഥലമാണ്  സിനിമാപിതാവിന്റെ ജന്മനാടുകൂടിയായ നെയ്യാറ്റിൻകര. 

നെയ്യാറ്റിൻകര നഗരസഭ ചെയർമാൻ പി. കെ രാജമോഹനൻ,  ഹാരിസ് ഡാനിയേൽ, സുശീല റാണി ഡാനിയേൽ, ജെ സി ഡാനിയേൽ ഫൗണ്ടേഷൻ ചെയർപേഴ്സൺ സോന എസ് നായർ, സെക്രട്ടറി സാബു കൃഷ്ണ എന്നിവർ ജെ സി ഡാനിയേൽ ഓപ്പൺ എയർ തീയേറ്ററിൽ സിനിമ കാണുവാൻ സന്നിഹിതരായിരുന്നു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !