പൂഞ്ഞാർ: പെരിങ്ങുളം തടവനാൽ സ്വദേശിയായ ഗൃഹനാഥനെ വീടിന് സമീപത്തെ പുരയിടത്തിൽ വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. തടവനാൽ ടി.കെ. ജോസി (52) ആണ് മരിച്ചത്. മൃതദേഹത്തിന് സമീപത്തുനിന്ന് നാടൻതോക്കും കണ്ടെത്തിയിട്ടുണ്ട്.
ജോസി സ്വയം വെടിവെച്ച് മരിച്ചതാകാമെന്നാണ് പ്രാഥമിക നിഗമനമെന്ന് പോലീസ് അറിയിച്ചു. സ്വന്തം ഭൂമിയുടെ ഒരുഭാഗം റീസർവേയിൽ നഷ്ടപ്പെട്ടതിലുള്ള വിഷമത്തിലായിരുന്നു ജോസിയെന്ന് ബന്ധുക്കൾ പോലീസിന് മൊഴി നൽകിയിട്ടുണ്ട്. എങ്കിലും ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചിട്ടില്ല.
തിങ്കളാഴ്ച പുലർച്ചെ മുതൽ ജോസിയെ കാണാതായതിനെ തുടർന്ന് വീട്ടുകാരും നാട്ടുകാരും നടത്തിയ തിരച്ചിലിലാണ് രാവിലെ 11 മണിയോടെ മൃതദേഹം കണ്ടെത്തിയത്. കമിഴ്ന്ന നിലയിലായിരുന്ന മൃതദേഹത്തിൻ്റെ മുഖത്തിനാണ് വെടിയേറ്റത്. മുഖം തകർന്ന നിലയിലായിരുന്നു.
ഈരാറ്റുപേട്ട എസ്.എച്ച്.ഒ. കെ.ജെ. തോമസിൻ്റെ നേതൃത്വത്തിൽ പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. കണ്ടെത്തിയ നാടൻ തോക്ക് പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കോട്ടയം എ.ആർ. ക്യാമ്പിലെ ആംസ് വിഭാഗം ഉദ്യോഗസ്ഥർ സംഭവസ്ഥലത്തെത്തി പരിശോധന നടത്തി. മൃതദേഹം പാലാ ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
ഭാര്യ: ജോളി. മക്കൾ: ആൽബിൻ ജോസി, ഡയോണ ജോസി.
പ്രധാന കുറിപ്പ്: (ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക. വിളിക്കുക: 1056, 0471 2552056)






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.