കുന്നിക്കോട് (കൊല്ലം): വാഹനപരിശോധനക്കിടെ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥനെ ആക്രമിച്ച കേസിൽ പോലീസ് പിടികൂടി സ്റ്റേഷനിലെത്തിച്ച സംഘം എസ്.ഐയെയും ആക്രമിച്ചു. കുന്നിക്കോട് വിളക്കുടി പഞ്ചായത്ത് ഓഫീസിനു മുന്നിൽ വെച്ചാണ് സംഭവം.
മോട്ടോർ വെഹിക്കിൾ എൻഫോഴ്‌സ്‌മെൻ്റ് എ.എം.വി.ഐ. അമൽ ലാൽ, കുന്നിക്കോട് എസ്.ഐ. സാബു എന്നിവർക്കാണ് പരിക്കേറ്റത്. ഇരുവരും വിവിധ ആശുപത്രികളിൽ ചികിത്സ തേടി.
സംഭവവിവരം: തിങ്കളാഴ്ച സന്ധ്യക്ക് വിളക്കുടി പഞ്ചായത്ത് ഓഫീസിന് മുന്നിൽ എ.എം.വി.ഐ. അമൽ ലാലിൻ്റെ നേതൃത്വത്തിൽ വാഹനപരിശോധന നടക്കുന്നതിനിടെയാണ് സംഭവം. ഓട്ടോറിക്ഷയിൽ എത്തിയ മൂന്നംഗ സംഘം ഉദ്യോഗസ്ഥനെ മർദിക്കുകയായിരുന്നു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ കുന്നിക്കോട് പോലീസ് സംഘത്തെയും ഓട്ടോറിക്ഷയും കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിലെത്തിച്ചു.
നടപടികൾ പൂർത്തിയാക്കിയ ശേഷം പ്രതികളെ വൈദ്യപരിശോധനക്കായി കൊണ്ടുപോകാൻ ശ്രമിക്കുന്നതിനിടെയാണ് ഇവർ എസ്.ഐ. സാബുവിനെ ആക്രമിച്ചത്. പ്രതികൾ മദ്യലഹരിയിലായിരുന്നതായി പോലീസ് അറിയിച്ചു.
മർദനമേറ്റ എ.എം.വി.ഐ. അമൽ ലാൽ വിളക്കുടി കമ്യൂണിറ്റി ഹെൽത്ത് സെൻ്ററിൽ ചികിത്സ തേടി മടങ്ങി. എസ്.ഐ. സാബു കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്.
പിടിയിലായവർ: കുന്നിക്കോട് ബീമാ മൻസിലിൽ അനസ് (27), മഞ്ഞമൺകാല പുളിമുക്ക് വടക്കേപുര സാബു (30), വിളക്കുടി പാറ്റൂർ മേലതിൽ സജീർ (മുനീർ-30) എന്നിവരാണ് പോലീസ് പിടിയിലായത്. കുന്നിക്കോട് പോലീസ് കേസെടുത്ത് തുടർനടപടികൾ ആരംഭിച്ചു.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.