ന്യൂഡൽഹി: ബിജെപിയെയും ആർഎസ്എസിനെയും നിരന്തരം കടന്നാക്രമിക്കാറുള്ള മുതിർന്ന കോൺഗ്രസ് നേതാവ് ദിഗ്‌വിജയ സിംഗിന്റെ പുതിയ സോഷ്യൽ മീഡിയ പോസ്റ്റ് ദേശീയ രാഷ്ട്രീയത്തെ ഒന്നടങ്കം അമ്പരപ്പിച്ചിരിക്കുകയാണ്.
1996-ൽ ശങ്കർസിംഗ് വഗേല ഗുജറാത്ത് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ചടങ്ങിൽ, എൽ.കെ. അദ്വാനിയുടെ സമീപത്ത് തറയിൽ ഇരിക്കുന്ന നരേന്ദ്ര മോദിയുടെ ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രമാണ് സിംഗ് പങ്കുവെച്ചത്.
സംഘടനാ ശക്തിയെക്കുറിച്ചുള്ള നിരീക്ഷണം
സാധാരണ പ്രവർത്തകർക്ക് മുഖ്യമന്ത്രിയായും പ്രധാനമന്ത്രിയായും ഉയരാൻ സാധിക്കുന്നത് സംഘടനാ ശക്തിയുടെ തെളിവാണെന്ന് സിംഗ് കുറിച്ചു. "മുതിർന്ന നേതാക്കളുടെ പാദത്തിനടുത്ത് ഇരുന്നിരുന്ന സമർപ്പിതരായ പ്രവർത്തകർ രാജ്യത്തെ പരമോന്നത പദവിയിലേക്ക് ഉയരുന്നത് ശ്രദ്ധേയമാണ്," അദ്ദേഹം എക്സിൽ കുറിച്ചു. 'ജയ് സിയാ റാം' എന്ന മുദ്രാവാക്യത്തോടെയാണ് അദ്ദേഹം കുറിപ്പ് അവസാനിപ്പിച്ചത്. Digvijay Singh openly dissents against Rahul Gandhi.
He makes it clear that under Rahul Gandhi the Congresss organization has collapsed.
Congress vs Congress on display! pic.twitter.com/meGMyHF9wc
ഡൽഹിയിൽ കോൺഗ്രസ് വർക്കിംഗ് കമ്മിറ്റി (CWC) യോഗം നടക്കുന്നതിനിടെയാണ് ഈ പോസ്റ്റ് വന്നതെന്നത് ശ്രദ്ധേയമാണ്. കോൺഗ്രസ് പാർട്ടി അമിതമായി കേന്ദ്രീകരിക്കപ്പെട്ടിരിക്കുകയാണെന്നും താഴെത്തട്ടിലേക്ക് പ്രവർത്തനം വ്യാപിപ്പിക്കണമെന്നും അദ്ദേഹം യോഗത്തിൽ ചൂണ്ടിക്കാട്ടിയിരുന്നു.
ബിജെപിയുടെ പ്രതികരണം
ദിഗ്‌വിജയ സിംഗിന്റെ പോസ്റ്റ് ഉടൻ തന്നെ ബിജെപി ഏറ്റെടുത്തു. കോൺഗ്രസിനുള്ളിലെ ജനാധിപത്യ വിരുദ്ധമായ രീതികളെ പോസ്റ്റ് തുറന്നുകാട്ടുന്നതായി ബിജെപി വക്താവ് സി.ആർ. കേശവൻ പരിഹസിച്ചു. രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിന് കീഴിൽ കോൺഗ്രസിന്റെ സംഘടനാ സംവിധാനം തകർന്നുവെന്ന് സിംഗ് പറയാതെ പറയുകയാണെന്ന് ബിജെപി വക്താവ് പ്രദീപ് ഭണ്ഡാരി ആരോപിച്ചു.
വിശദീകരണവുമായി സിംഗ്
വിവാദം കൊഴുത്തതോടെ തന്റെ നിലപാട് വ്യക്തമാക്കി ദിഗ്‌വിജയ സിംഗ് രംഗത്തെത്തി. താൻ ഒരു സംഘടന എന്ന നിലയിലുള്ള കരുത്തിനെ മാത്രമാണ് പ്രശംസിച്ചതെന്നും ആർഎസ്എസിന്റെയും നരേന്ദ്ര മോദിയുടെയും നയങ്ങളെ ഇപ്പോഴും എതിർക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവരെ പോസ്റ്റിൽ ടാഗ് ചെയ്തത് പാർട്ടി നേതൃത്വത്തിനുള്ള കൃത്യമായ സൂചനയായാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.