മോങ്ടണിൽ വർക്കിയെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു, റിപ്പോർട്ട്

പിഇഐ : പ്രിൻസ് എഡ്വേർഡ് ഐലൻഡിൽ ജോലി ചെയ്തുവരികയായിരുന്ന മലയാളി വർക്കി പീറ്റർ (22 )  മോങ്ട്ടണിൽ അന്തരിച്ചു. ഉറക്കത്തിൽ  മരണപ്പെടുകയായിരുന്നു എന്നാണ്‌ പ്രാഥമിക വിവരം.

തൊടുപുഴ ഒളമറ്റം അഞ്ജനവേലിൽ വർ​ഗീസ് പീറ്ററി​ന്റെയും ബിന്ദു പീറ്ററി​ന്റെയും മകനാണ്, വര്‍ക്കി പീറ്റര്‍.  ക്രിസ്മസ് ആഘോഷങ്ങൾക്കായി സുഹൃത്തുക്കൾക്കൊപ്പം മോങ്ടണിൽ എത്തിയ വർക്കിയെ അവിടെ വെച്ചാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഉറക്കത്തിൽ ഉണ്ടായ  ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. 

വർക്കിയുടെ ഈ വേർപാട് പ്രവാസി സമൂഹത്തെയും ഒളമറ്റത്തെ കുടുംബാംഗങ്ങളെയും ഒരുപോലെ സങ്കടത്തിലാഴ്ത്തിയിരിക്കുകയാണ്. മരിച്ച വർക്കി പീറ്ററിനായി ഗോഫണ്ട് സമാഹരണം ആരംഭിച്ചു. 

സാധാരണ കുടുംബാംഗമായ വർക്കിയുടെ ഭൗതികശരീരം നാട്ടിലെത്തിച്ച് അവസാനമായി ഒരു നോക്ക് കാണണമെന്നത് കുടുംബത്തിന്റെ വലിയ ആഗ്രഹമാണ്. എന്നാൽ കാനഡയിൽ നിന്നും മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള ഭീമമായ തുക കണ്ടെത്താൻ ഈ കുടുംബത്തിന് സാധിക്കില്ല. നിയമപരമായ നടപടികൾക്കും യാത്രാ ചിലവുകൾക്കുമായി വലിയൊരു തുക ആവശ്യമാണ്. ഈ സാഹചര്യത്തിൽ വർക്കിയുടെ ഭൗതികശരീരം ജന്മനാട്ടിലെത്തിക്കാൻ സുമനസ്സുകളുടെ സഹായം കൂടിയേ തീരൂ. ചെറിയ സഹായം പോലും കുടുംബത്തിന്‌ സഹായമാവും.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !