എടപ്പാൾ: അന്തരിച്ച മാധ്യമ പ്രവർത്തകനും യൂത്ത് കോൺഗ്രസ് നേതാവുമായിരുന്ന ബഷീർ അണ്ണക്കമ്പാടിന്റെ നിര്യാണത്തിൽ എടപ്പാൾ പ്രസ് റിപ്പോർട്ടേഴ്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ അനുശോചന യോഗം നടന്നു. കുന്നത്ത് ബഷീർ എന്നറിയപ്പെട്ടിരുന്ന അദ്ദേഹം എടപ്പാളിന്റെ സാമൂഹിക-വികസന രംഗങ്ങളിൽ സജീവ സാന്നിധ്യമായിരുന്നു.
യോഗത്തിൽ സന്നിഹിതരായ പ്രമുഖർ ബഷീർ അണ്ണക്കമ്പാടിന്റെ പത്രപ്രവർത്തന രംഗത്തെ മികവിനെ കുറിച് അനുസ്മരിച്ചു . എടപ്പാളിന്റെ വികസനത്തിന് അദ്ദേഹത്തിൻ്റെ വാർത്തകൾ ഏറെ പ്രയോജനപ്പെട്ടിട്ടുണ്ട്. സംസ്ഥാന തലത്തിൽപ്പോലും ശ്രദ്ധേയമാക്കേണ്ടിയിരുന്ന നിരവധി വിഷയങ്ങൾ അദ്ദേഹം തൻ്റേതായ ശൈലിയിൽ സമൂഹത്തിന് ഗുണകരമായ രീതിയിൽ എഴുതി അവതരിപ്പിച്ചു. വാർത്തകൾ കണ്ടെത്തി സത്യസന്ധമായി അവതരിപ്പിക്കാനുള്ള അദ്ദേഹത്തിൻ്റെ വൈഭവം ശ്രദ്ധേയമായിരുന്നു എന്നും യോഗം വിലയിരുത്തി.
പരേതനായ മലയാള മനോരമ ലേഖകനും കോൺഗ്രസ് നേതാവുമായിരുന്ന ഹംസ അണ്ണക്കമ്പാടിൻ്റെ മകനാണ് ബഷീർ. പത്രപ്രവർത്തകൻ എന്ന നിലയിലും രാഷ്ട്രീയ പ്രവർത്തകൻ എന്ന നിലയിലും സമൂഹത്തിൻ്റെ നാനാ തുറകളിലും അദ്ദേഹം സജീവമായിരുന്നു.
എടപ്പാളിൽ നടന്ന സോമയാഗം, അരിരാത്രം, പെരുമ്പറമ്പ് മഹാദേവ ക്ഷേത്രത്തിലെ പുത്രകാമേഷ്ടി യാഗം തുടങ്ങിയ പ്രദേശത്തെ സാംസ്കാരിക, ആത്മീയ പരിപാടികളിലെല്ലാം ബഷീർ സജീവ സാന്നിധ്യമായിരുന്നു. പ്രൗഢമായ ശബ്ദഗാംഭീര്യം കൊണ്ട് നല്ലൊരു അനൗൺസറായും അദ്ദേഹം അറിയപ്പെട്ടിരുന്നു.
കുടുംബം: ഭാര്യ: സുൽഫിയ. മക്കൾ: ജൻസർ, ജഹൻ സൈബ്. സഹോദരങ്ങൾ: ഫിറോസ് ഖാൻ അണ്ണക്കമ്പാട് (ഐ.എച്ച്.ആർ.ഡി., എടപ്പാൾ), പരേതനായ അഷറഫ് (വാട്ടർ അതോറിറ്റി).






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.