സഹോദരനെ രക്ഷിക്കാൻ അച്ചൻകോവിലാറ്റിലിറങ്ങിയ യുവാവിനെ ഒഴുക്കിൽപ്പെട്ട് കാണാതായി

 കൈപ്പട്ടൂർ: അച്ചൻകോവിലാറ്റിൽ ഒഴുക്കിൽപ്പെട്ട അനുജനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ ജ്യേഷ്ഠനെ കാണാതായി.

കൈപ്പട്ടൂർ ചരുവിൽ വീട്ടിൽ ഗോപകുമാറിന്റെ മകൻ അശ്വിനെയാണ് (23) ആറ്റിലെ ശക്തമായ ഒഴുക്കിൽപ്പെട്ട് കാണാതായത്. കൈപ്പട്ടൂർ പാലത്തിന് സമീപമുള്ള മാത്തൂർ കടവിൽ തിങ്കളാഴ്ച വൈകീട്ട് അഞ്ചരയോടെയായിരുന്നു അപകടം.

അപകടം കുളിക്കാനിറങ്ങിയപ്പോൾ ഒരു വിവാഹച്ചടങ്ങിൽ പങ്കെടുത്ത ശേഷം അശ്വിനും ഇളയ സഹോദരനും സുഹൃത്തുക്കളോടൊപ്പം ആറ്റിൽ കുളിക്കാനിറങ്ങിയതായിരുന്നു. ഇതിനിടെ സഹോദരൻ അപ്രതീക്ഷിതമായി കയത്തിൽ അകപ്പെട്ടു. ഉടൻതന്നെ അശ്വിൻ സഹോദരനെ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും ശക്തമായ ഒഴുക്കിൽപ്പെടുകയായിരുന്നു. കൂടെയുണ്ടായിരുന്ന സുഹൃത്തുക്കൾ ഇളയ സഹോദരനെ സുരക്ഷിതനായി കരയ്ക്കെത്തിച്ചെങ്കിലും അശ്വിൻ ആറ്റിൽ താഴ്ന്നുപോയി.

തിരച്ചിൽ തുടരുന്നു നാട്ടുകാർ വിവരമറിയിച്ചതിനെത്തുടർന്ന് പത്തനംതിട്ടയിൽ നിന്നും അഗ്നിരക്ഷാസേനയുടെ സ്‌കൂബാ ടീം സ്ഥലത്തെത്തി ദ്രുതഗതിയിൽ തിരച്ചിൽ ആരംഭിച്ചു. രാത്രി വൈകിയും തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായിട്ടില്ല. വെളിച്ചക്കുറവ് മൂലം നിർത്തിവെച്ച തിരച്ചിൽ ചൊവ്വാഴ്ച പുലർച്ചെ മുതൽ പുനരാരംഭിക്കുമെന്ന് അധികൃതർ അറിയിച്ചു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

മലബാർ കലാപവും മാറാടും ഞങ്ങൾ മറക്കി​ല്ല.

വിജയുടെ രാഷ്ട്രീയത്തിന് പിന്നിൽ ആരാണ്? | TVK ഫണ്ടിംഗിന്റെ ഇരുണ്ട രഹസ്യങ്ങൾ

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !