കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപിനെതിരെയുള്ളത് ശക്തമായ, 'ശബ്ദിക്കുന്ന' തെളിവുകളാണെന്ന് പ്രോസിക്യൂഷൻ ഹൈക്കോടതിയിൽ വ്യക്തമാക്കി. ഈ തെളിവുകളുടെ ബലത്തിൽ അപ്പീലിലൂടെ ദിലീപിന് ശിക്ഷ ഉറപ്പാക്കാനാകുമെന്നാണ് പ്രോസിക്യൂഷൻ്റെ പ്രതീക്ഷ. കേസിൽ ദിലീപിനെതിരെയുള്ള ഗൂഢാലോചനാക്കുറ്റം തെളിയിക്കുന്ന തെളിവുകൾ വിചാരണക്കോടതി ശരിയായി വിലയിരുത്തുന്നതിൽ പരാജയപ്പെട്ടു എന്ന് ചൂണ്ടിക്കാട്ടിയാകും അപ്പീൽ നൽകുക. വിചാരണക്കോടതിയുടെ പൂർണ്ണമായ ഉത്തരവ് പുറത്തുവന്നാൽ മാത്രമേ ദിലീപിനെ കുറ്റവിമുക്തനാക്കാനുള്ള കാരണങ്ങൾ വ്യക്തമാവുകയുള്ളൂ. പ്രധാനമായും 19 തെളിവുകളാണ് പ്രോസിക്യൂഷൻ വിചാരണക്കോടതിയിൽ ഹാജരാക്കിയത്.
ഒന്നാംപ്രതിയായ പൾസർ സുനിയെ അറിയില്ലെന്ന ദിലീപിന്റെ വാദത്തെ നിഷേധിക്കുന്ന ഫോട്ടോ ഉൾപ്പെടെയുള്ളവ പ്രോസിക്യൂഷൻ്റെ കൈവശമുണ്ട്. ഇതിന് പുറമെ, നടി ആക്രമിക്കപ്പെടുന്നതിൻ്റെ ദൃശ്യങ്ങളടങ്ങിയ മെമ്മറി കാർഡിൻ്റെ പകർപ്പ് ദിലീപിന്റെ കൈവശം എത്തിയിട്ടുണ്ടെന്ന് തെളിയിക്കാൻ പര്യാപ്തമായ തെളിവുകൾ ഹാജരാക്കാനായെന്നും പ്രോസിക്യൂഷൻ അവകാശപ്പെടുന്നു. ദിലീപിൻ്റെ സഹോദരൻ്റെ മൊബൈലിൽനിന്ന് ലഭിച്ച നാല് പേജ് നോട്ടിൽ മെമ്മറി കാർഡിലെ വിവരങ്ങൾ വിശദമായി രേഖപ്പെടുത്തിയിട്ടുണ്ട്. ദൃശ്യങ്ങൾ അടങ്ങിയ മെമ്മറി കാർഡ് ദിലീപിന്റെ കൈവശം എത്തി എന്നതിൻ്റെ വ്യക്തമായ തെളിവാണിതെന്നും പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടുന്നു.കേസുമായി ബന്ധപ്പെട്ട് യു.ഡി.എഫ്. കൺവീനർ അടൂർ പ്രകാശ് നടത്തിയ പ്രസ്താവന പിന്നീട് തിരുത്തിയത് ശ്രദ്ധേയമായി. ആദ്യം, ദിലീപിന് നീതി ലഭിച്ചെന്നും, അപ്പീൽ പോവുന്നത് സർക്കാരിന് ആരെ ബുദ്ധിമുട്ടിക്കാനാണെന്ന് അറിയില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു. എന്നാൽ, പിന്നീട് താൻ എന്നും അതിജീവിതയ്‌ക്കൊപ്പമാണെന്ന് പ്രസ്താവന തിരുത്തി. മാധ്യമങ്ങൾ താൻ പറഞ്ഞതിൻ്റെ ഒരു വശം മാത്രമാണ് നൽകിയതെന്നും, പ്രോസിക്യൂഷന് തെറ്റുപറ്റിയെങ്കിൽ സർക്കാർ തിരുത്തണമെന്നും, അപ്പീൽ പോകുന്നത് ദിലീപിനെ ബുദ്ധിമുട്ടിക്കാനാണെന്ന് താൻ പറഞ്ഞിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.